ETV Bharat / sports

Asian Games 2023 Kabaddi Indian Mens Team In Final 'ഇന്ത്യന്‍ ആധിപത്യം...!' കബഡി സെമിയില്‍ പാകിസ്ഥാനെ തകര്‍ത്ത് പുരുഷ ടീം ഫൈനലില്‍ - ഏഷ്യന്‍ ഗെയിംസ് കബഡി സെമി ഫൈനല്‍

India vs Pakistan Kabaddi Result : ഏഷ്യന്‍ ഗെയിംസ് കബഡിയില്‍ ഇന്ത്യയുടെ പുരുഷ ടീമും ഫൈനലില്‍.

Asian Games 2023  India vs Pakistan Kabaddi Result  Asian Games 2023 kabaddi  India vs Pakistan Kabaddi Semi Final Result  Indian Kabaddi Team In Asian Games  ഏഷ്യന്‍ ഗെയിംസ്  ഏഷ്യന്‍ ഗെയിംസ് കബഡി  ഇന്ത്യ പാകിസ്ഥാന്‍ കബഡി  ഏഷ്യന്‍ ഗെയിംസ് കബഡി സെമി ഫൈനല്‍  ഇന്ത്യ പാകിസ്ഥാന്‍ ഏഷ്യന്‍ ഗെയിംസ് കബഡി
Asian Games 2023 Kabaddi Indian Mens Team In Final
author img

By ETV Bharat Kerala Team

Published : Oct 6, 2023, 1:47 PM IST

Updated : Oct 6, 2023, 3:18 PM IST

ഹാങ്‌ചോ : ഏഷ്യന്‍ ഗെയിംസ് (Asian Games 2023) കബഡിയില്‍ വനിതകള്‍ക്ക് പിന്നാലെ മെഡലുറപ്പിച്ച് ഇന്ത്യയുടെ പുരുഷ ടീമും (Indian Mens Team Reached Asian Games Kabaddi Final). ഇന്ന് നടന്ന സെമി ഫൈനല്‍ പോരാട്ടത്തില്‍ പാകിസ്ഥാനെ തകര്‍ത്താണ് ഇന്ത്യ കലാശക്കളിയിലെ സ്വര്‍ണമെഡല്‍ പോരാട്ടത്തിന് യോഗ്യത നേടിയത്. സെമിയില്‍ പാകിസ്ഥാനെതിരെ 61-14 എന്ന വമ്പന്‍ സ്‌കോറിനാണ് ഇന്ത്യ ജയം പിടിച്ചത് (Asian Games Kabaddi India vs Pakistan Score). നിലവിലെ ചാമ്പ്യന്മാരായ ഇറാനും തായ്‌വാനും തമ്മിലേറ്റുമുട്ടുന്ന രണ്ടാം സെമി ഫൈനല്‍ പോരാട്ടത്തിലെ വിജയികളെയാണ് ഇന്ത്യ ഫൈനലില്‍ നേരിടുന്നത്. നാളെയാണ് കലാശപ്പോരാട്ടം.

ഇക്കുറി ഏഷ്യന്‍ ഗെയിംസില്‍ ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനക്കാരായിട്ടായിരുന്നു ഇന്ത്യ സെമിയിലേക്ക് പ്രവേശിച്ചത്. സെമി ഫൈനല്‍ പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ തുടക്കം മുതല്‍ തന്നെ വ്യക്തമായ ആധിപത്യം പുലര്‍ത്താന്‍ ഇന്ത്യയ്‌ക്കായി. ആദ്യ പകുതി 30-5 എന്ന സ്‌കോറിനായിരുന്നു ഇന്ത്യ അവസാനിപ്പിച്ചത്. പിന്നീടും മത്സരത്തിലേക്ക് ഒരു തിരിച്ചുവരവ് നടത്താന്‍ പാകിസ്ഥാനുമായില്ല.

പൊന്‍ പോരാട്ടത്തിന് ഇന്ത്യന്‍ വനിതകള്‍ : ഹാങ്‌ചോ ഏഷ്യന്‍ ഗെയിംസ് (Asian Games 2023) വനിത വിഭാഗം കബഡിയില്‍ (Women's Kabaddi) ഇന്ത്യന്‍ ടീം നേരത്തെ ഫൈനലിന് യോഗ്യത നേടിയിരുന്നു (India Women Kabaddi Team Reached Asian Games 2023 Final ). ഇന്ന് (ഒക്‌ടോബര്‍ 6) നടന്ന സെമി ഫൈനല്‍ പോരാട്ടത്തില്‍ നേപ്പാളിനെ തകര്‍ത്താണ് ഇന്ത്യന്‍ വനിത ടീം ഏഷ്യന്‍ ഗെയിംസ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. 61-17 എന്ന സ്‌കോറിന് ആധികാരികമായിട്ടായിരുന്നു സെമിയില്‍ നേപ്പാള്‍ വനിത ടീമിനെതിരെ ഇന്ത്യയുടെ വിജയം. നാളെ (ഓക്‌ടോബര്‍ 7) രാവിലെ ഇന്ത്യന്‍ സമയം ഏഴ് മണിക്കാണ് ഫൈനല്‍.

മത്സരം ലൈവായി കാണാന്‍ (Where To Watch Asian Games 2023): ഹാങ്‌ചോ ഏഷ്യന്‍ ഗെയിംസിന്‍റെ തത്സമയ സംപ്രേഷണം ഇന്ത്യയില്‍ സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിന്‍റെ (Sony Sports Network) ചാനലുകളിലൂടെയാണ്. കബഡി പുരുഷ വിഭാഗം ഫൈനലും വനിത വിഭാഗം ഫൈനലും സോണി സ്‌പോര്‍ട്‌സ് ടെന്‍ (Sony Sports Ten Channels) ചാനലുകളിലൂടെ കാണാം. കൂടാതെ, സോണി ലിവ് (SonyLiv) പ്ലാറ്റ്‌ഫോമിലൂടെയും മത്സരങ്ങള്‍ തത്സമയം സ്‌ട്രീം ചെയ്യാം.

Also Read : HS Prannoy Wins bronze പോരാടിയത് പരിക്കിനോട്... വെങ്കലത്തിളക്കത്തിലുണ്ട് പ്രണോയിയുടെ പോരാട്ട വീര്യം

Last Updated : Oct 6, 2023, 3:18 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.