ETV Bharat / sports

Asian Games 2023 India Wins Gold In Shooting: ഉന്നം പിഴയ്‌ക്കാതെ ഇന്ത്യ... പുരുഷൻമാരുടെ 10 മീറ്റർ എയർ പിസ്റ്റൾ ടീം ഇനത്തിൽ സ്വർണം - 10 മീറ്റർ എയർ പിസ്റ്റൾ ടീം ഇനം

അർജുൻ സിങ് ചീമ, സരബ്ജോത് സിങ്, ശിവ നർവ എന്നിവർ അടങ്ങിയ ടീമാണ് സ്വർണം നേടിയത്. ഒരൊറ്റ പോയിന്‍റിന്‍റെ വ്യത്യാസത്തിൽ ആതിഥേയരായ ചൈനയെ മറികടന്നാണ് ചരിത്രജയം കുറിച്ചത്.

Asian Games  Asian Games 2023 India Wins Gold In Shooting  Arjun Cheema Sarabjot Singh Shiva Narwa  സരബ്‌ജോത് സിങ് ശിവ നർവ അർജുൻ സിങ് ചീമ  Mens 10m Air Pistol Team  India Wins Gold In Shooting  10 മീറ്റർ എയർ പിസ്റ്റൾ ടീം ഇനം  ഏഷ്യൻ ഗെയിംസ്
Asian Games: Arjun Cheema, Sarabjot Singh, Shiva Narwa win gold in 10m Air Pistol Shooting
author img

By ETV Bharat Kerala Team

Published : Sep 28, 2023, 9:14 AM IST

Updated : Sep 28, 2023, 2:35 PM IST

ഹാങ്‌ചോ : ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ആറാം സ്വർണം. പുരുഷൻമാരുടെ 10 മീറ്റർ എയർ പിസ്റ്റൾ ടീം ഇനത്തിലാണ് സ്വർണ നേട്ടം (Men's 10m Air Pistol Team). സരബ്‌ജോത് സിങ്, ശിവ നർവ, അർജുൻ സിങ് ചീമ (Sarabjot Singh, Shiva Narwal, and Arjun Singh Cheema) എന്നിവരടങ്ങിയ ടീമാണ് പോഡിയത്തിലേറിയത്.

ശക്തമായ പോരാട്ടത്തിനൊടുവിൽ ആതിഥേയരായ ചൈനയെയാണ് ഇന്ത്യ പിന്തള്ളിയത്. ഇന്ത്യ 1734 പോയിന്‍റ് നേടിയപ്പോൾ ചൈനീസ് ടീമിന്‍റെ പോരാട്ടം 1733 ൽ അവസാനിക്കുകയായിരുന്നു. 1730 പോയിന്‍റ്‌ നേടിയ വിയറ്റ്‌നാം വെങ്കലം നേടി.

യഥാക്രമം 580, 578 പോയിന്‍റുകൾ നേടിയ സരബ്ജോത്, അർജുൻ എന്നിവർ വ്യക്തിഗത ഫൈനലിലേക്ക് യോഗ്യത നേടി. 576 പോയിന്‍റ്‌ നേടിയ ശിവയ്‌ക്ക് ഫൈനലിൽ കടക്കാനായില്ല. ഇന്ത്യ ഇതുവരെ നേടിയ ആറ് സ്വർണത്തിൽ നാലും ഷൂട്ടിങ് വിഭാഗത്തിലാണ്. ഇതോടൊപ്പം നാല് വെള്ളിയും അഞ്ച് വെങ്കലവും നേടിയിട്ടുണ്ട്.

വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ടീം ഇനത്തിൽ സ്വർണനേടിയിരുന്നു (Asian Games 2023 India wins Gold in Shooting). മനു ഭാക്കർ, ഇഷ സിങ്, റിഥം സാങ്‌വാൻ (Manu Bhaker, Esha Singh and Rhythm Sangwan) എന്നിവരടങ്ങിയ ടീം 1759 പോയിന്‍റോടെയാണ് ഒന്നാമതെത്തിയത്. 1756 പോയിന്‍റുമായി ചൈന വെള്ളി മെഡൽ നേടിയപ്പോൾ 1742 പോയിന്‍റ് നേടിയ ദക്ഷിണ കൊറിയ വെങ്കലം സ്വന്തമാക്കിയത്.

വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻ ഇനത്തിൽ ലോക റെക്കോഡോടെ സിഫ്റ്റ് കൗർ സംര സ്വർണം നേടിയപ്പോൾ ആഷി ചൗക്‌സി വെങ്കല മെഡൽ സ്വന്തമാക്കി (Sift Kaur Samra wins gold 50m rifle 3 positions). 469.6 പോയിന്‍റ് നേടിയ സിഫ്റ്റ് കൗർ സംര 50 മീറ്റർ റൈഫിൾ 3 പൊസിഷൻ വിഭാഗത്തിൽ ലോക റെക്കോഡ്, ഗെയിംസ് റെക്കോഡുകൾ സ്വന്തം പേരിലാക്കിയാണ് പോഡിയത്തിലേറിയത്.

ആതിഥേയരായ ചൈനയുടെ ക്യോങ്യൂ ഷാങ് 462.3 പോയിന്‍റുമായി വെള്ളി നേടി. മൂന്നാമതെത്തിയ ആഷി ചൗക്‌സി 451.9 പോയിന്‍റാണ് സ്വന്തമാക്കിയത്. അതേസമയം, മണിനി കൗശിക് യോഗ്യത റൗണ്ടിൽ 18-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്‌തു.

Last Updated : Sep 28, 2023, 2:35 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.