മെൽബണ്‍: 44 വർഷത്തിന് ശേഷം ഓസ്ട്രേലിയൻ ഓപ്പണിൽ ചാമ്പ്യനാകുന്ന ഓസ്ട്രേലിയൻ വനിതയെന്ന നേട്ടം സ്വന്തമാക്കി ആഷ്‌ലി ബാർട്ടി. ഓസ്ട്രേലിയൻ ഓപ്പണ്‍ വനിത സിംഗിൾസ് ഫൈനലിൽ യുഎസിന്‍റെ ലോക 30-ാം നമ്പർ താരം ഡാനിയേൽ കോളിൻസിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ലോക ഒന്നാം നമ്പർ താരം കൂടിയായ ആഷ്‌ലി കിരീടത്തിൽ മുത്തമിട്ടത്. സ്കോർ: 6-3,7-6.
-
🏆 @ashbarty 💙#AusOpen • #AO2022 pic.twitter.com/fZUMFuQkEx
— #AusOpen (@AustralianOpen) January 29, 2022 " class="align-text-top noRightClick twitterSection" data="
">🏆 @ashbarty 💙#AusOpen • #AO2022 pic.twitter.com/fZUMFuQkEx
— #AusOpen (@AustralianOpen) January 29, 2022🏆 @ashbarty 💙#AusOpen • #AO2022 pic.twitter.com/fZUMFuQkEx
— #AusOpen (@AustralianOpen) January 29, 2022
മത്സരത്തിന്‍റെ ആദ്യ ഗെയിം അനായാസമായാണ് ആഷ്‌ലി സ്വന്തമാക്കിയത്. എന്നാൽ രണ്ടാം ഗെയിമിൽ കോളിൻസ് ശക്‌തമായി തിരിച്ചടിച്ചു. ഒരു ഘട്ടത്തിൽ കോളിൻസ് ഗെയിം സ്വന്തമാക്കുമെന്ന് തോന്നിച്ചെങ്കിലും അതിശയകരമായി ആഷ്‌ലി മത്സരത്തിലേക്ക് തിരിച്ചത്തി. ടൈബ്രേക്കറിലേക്ക് നീണ്ട മത്സരം ഒടുവിൽ ആഷ്‌ലി നേടിയെടുക്കുകയായിരുന്നു.
ALSO READ: Australian Open: ഓസ്ട്രേലിയൻ ഓപ്പണിൽ സൂപ്പർ ഫൈനൽ; റാഫേൽ നദാൽ vs ഡാനിൽ മെദ്‌വദേവ്
-
44 years 🇦🇺💙#AusOpen • #AO2022 pic.twitter.com/v25RtXXnbn
— #AusOpen (@AustralianOpen) January 29, 2022 " class="align-text-top noRightClick twitterSection" data="
">44 years 🇦🇺💙#AusOpen • #AO2022 pic.twitter.com/v25RtXXnbn
— #AusOpen (@AustralianOpen) January 29, 202244 years 🇦🇺💙#AusOpen • #AO2022 pic.twitter.com/v25RtXXnbn
— #AusOpen (@AustralianOpen) January 29, 2022
1978 ൽ ക്രിസ് ഒനീലാണ് ഇതിനുമുൻപ് ഓസ്ട്രേലിയൻ ഓപ്പണ്‍ കിരീടം സ്വന്തം നാട്ടിലേക്ക് എത്തിച്ചത്. ടൂർണമെന്‍റിൽ ഇതുവരെ കളിച്ച മത്സരങ്ങളിൽ ഒരു സെറ്റ് പോലും വഴങ്ങാതെയാണ് ആഷ്‌ലി ഇത്തവണ കിരീടം സ്വന്തമാക്കിയത്. താരത്തിന്‍റെ കരിയറിലെ മൂന്നാം ഗ്രാൻഡ്സ്ലാം വിജയമാണിത്. 2019ൽ ഫ്രഞ്ച് ഓപ്പണ്‍ കിരീടവും, 2021ൽ വിംബിൾഡണ്‍ കിരീടവും ആഷ്‌ലി സ്വന്തമാക്കിയിരുന്നു.