ബ്യൂണസ് അയേർസ്: കുറസോവയ്‌ക്കെതിരായ രാജ്യാന്തര സൗഹൃദ മത്സരത്തിൽ വമ്പൻ ജയം സ്വന്തമാക്കി അര്‍ജന്‍റീന. ലയണൽ മെസി ഹാട്രികുമായി അര്‍ജന്‍റൈന്‍ കുപ്പായത്തിൽ നൂറാം ഗോൾ ആഘോഷിച്ച മത്സരത്തിൽ എതിരില്ലാത്ത 7 ഗോളുകൾക്കാണ് കുറസോവയെ തോൽപ്പിച്ചത്. മെസിയെ കൂടാതെ നികോളാസ് ഗോൺസലാസ്, എൻസോ ഫെർണാണ്ടസ്, ഡി മരിയ, ഗോൺസലോ മോണ്ടിയൽ എന്നിവരാണ് ലോക ചാമ്പ്യൻമാർക്കായി വല കുലുക്കിയത്.
മത്സരം ആരംഭിച്ച് 37 മിനിറ്റുകൾ കൊണ്ടാണ് ലയണൽ മെസി ഹാട്രിക തികച്ചത്. 20-ാം മിനിട്ടിൽ ഗോളടി തുടങ്ങിയ മെസി 33, 37 മിനിറ്റുകളിലാണ് മറ്റു ഗോളുകൾ നേടിയത്. ലോ സെൽസോയിൽ നിന്ന് പാസ് സ്വീകരിച്ച് പ്രതിരോധ താരങ്ങളെ ഡ്രിബിൾ ചെയ്‌തു മുന്നേറിയ മെസിയുടെ വലങ്കാലൻ ഷോട്ട് കുറസോവ ഗോൾകീപ്പറെ കീഴടക്കി.
-
Gol de Nico González! pic.twitter.com/RqJji7bPET
— AFA Play (@afa_play) March 29, 2023 " class="align-text-top noRightClick twitterSection" data="
">Gol de Nico González! pic.twitter.com/RqJji7bPET
— AFA Play (@afa_play) March 29, 2023Gol de Nico González! pic.twitter.com/RqJji7bPET
— AFA Play (@afa_play) March 29, 2023
മൂന്ന് മിനിറ്റിനകം നികോളാസ് ഗോൺസലാസ് അർജന്‍റീനയുടെ ലീഡ് ഇരട്ടിയാക്കി. ഇത്തവണ ലോ സെൽസോയുടെ കോർണറിൽ നിന്നും ഗോൾ പോസ്റ്റ് ലക്ഷ്യമാക്കിയുള്ള ജെർമൻ പെസല്ലയുടെ ഹെഡർ പ്രതിരോധതാരം ഗോൾലൈൻ സേവിലൂടെ രക്ഷപ്പെടുത്തിയെങ്കിലും റിബൗണ്ടിൽ നിന്നും ഹെഡറിലൂടെ ഗോൺസാലസ് പന്ത് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
33-ാം മിനിറ്റില്‍ ഗോണ്‍സാലസിന്‍റെ പാസിൽ നിന്നും മെസി രണ്ടാം ഗോള്‍ നേടി. ബോക്‌സില്‍ നിന്ന് പാസ് സ്വീകരിച്ച മെസിയുടെ ഇടങ്കാലൻ ഷോട്ട് ഗോള്‍വര കടന്നു. രണ്ട് മിനിറ്റിനകം മെസിയുടെ പാസിൽ നിന്നും യുവതാരം എൻസോ ഫെർണാണ്ടസും ഗോൾ കണ്ടെത്തി. മത്സരത്തിന്‍റെ 37-ാം മിനിറ്റിലാണ് മെസി ഹാട്രിക് പൂർത്തിയാക്കിയത്. മെസിയും ലോ സെൽസോയും നടത്തിയ മുന്നേറ്റമാണ് ഗോളിൽ കലാശിച്ചത്.
-
🎥 Lionel Messi scores his second!
— Barça Spaces (@BarcaSpaces) March 29, 2023 " class="align-text-top noRightClick twitterSection" data="
pic.twitter.com/ADeVKA9ley
">🎥 Lionel Messi scores his second!
— Barça Spaces (@BarcaSpaces) March 29, 2023
pic.twitter.com/ADeVKA9ley🎥 Lionel Messi scores his second!
— Barça Spaces (@BarcaSpaces) March 29, 2023
pic.twitter.com/ADeVKA9ley
78-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ എയ്ഞ്ചല്‍ ഡി മരിയ ലീഡ് ആറാക്കി. ഡി മരിയയുടെ ഷോട്ട് ബോക്‌സിനകത്തുവച്ച് കുറസോവൻ താരം മാർട്ടിന തടഞ്ഞതോടെയാണ് അര്‍ജന്‍റീനയ്ക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചത്. കിക്കെടുത്ത ഡി മരിയ ഗോൾ പോസ്‌റ്റിന്‍റെ ഇടത് മൂലയിൽ പന്തെത്തിച്ചു. 87-ാം മിനിറ്റില്‍ മോണ്ടിയലിലൂടെ അര്‍ജന്‍റീന അവസാന ഗോളും കണ്ടെത്തി. പ്രതിരോധ താരങ്ങളെ മറികടന്ന് മുന്നേറിയ പൗലോ ഡിബാല ബോക്‌സിന്‍റെ ഇടത് ഭാഗത്ത് നിന്നും നൽകിയ പാസിൽ നിന്നാണ് മോണ്ടിയൽ ലക്ഷ്യം കണ്ടത്.
സെഞ്ചൂറിയൻ മെസി; കുറസോവയ്‌ക്കെതിരായ ആദ്യ പകുതിയിൽ തന്നെ ഹാട്രിക് നേടിയ മെസി രാജ്യന്തര ഫുട്‌ബോളിൽ 100 ഗോളുകൾ സ്വന്തമാക്കി. 20, 33, 37 മിനിറ്റുകളിലായിരുന്നു മെസിയുടെ ഗോളുകൾ. 20-ാം മിനിറ്റിൽ നേടിയ ഗോളിലാണ് മെസി ചരിത്ര നേട്ടത്തിലെത്തിയത്. 174 മത്സരങ്ങളിൽ നിന്നാണ് മെസി 100 ഗോളുകൾ തികച്ചത്. ഇതോടെ അർജന്‍റീനൻ കുപ്പായത്തിൽ മെസിയുടെ ആകെ ഗോൾ നേട്ടം 102 ആയി.
-
3. Lionel Andres Messi Hat-tric. What a goal ⚽⚽⚽
— Engr Dray👷🇳🇬🇬🇧|| iBuild 🏗️ (@dray4lyf_) March 29, 2023 " class="align-text-top noRightClick twitterSection" data="
That's his 102 international goals (156 G/A)pic.twitter.com/5lFg6qpq2p
">3. Lionel Andres Messi Hat-tric. What a goal ⚽⚽⚽
— Engr Dray👷🇳🇬🇬🇧|| iBuild 🏗️ (@dray4lyf_) March 29, 2023
That's his 102 international goals (156 G/A)pic.twitter.com/5lFg6qpq2p3. Lionel Andres Messi Hat-tric. What a goal ⚽⚽⚽
— Engr Dray👷🇳🇬🇬🇧|| iBuild 🏗️ (@dray4lyf_) March 29, 2023
That's his 102 international goals (156 G/A)pic.twitter.com/5lFg6qpq2p
ALSO READ: രാജ്യാന്തര കരിയിറിൽ നൂറ് ഗോളുകൾ തികച്ച് സൂപ്പർ താരം ലയണൽ മെസി
അന്താരാഷ്ട്ര ഫുട്‌ബോളിൽ 100 ഗോളുകൾ നേടുന്ന മൂന്നാമത്തെ പുരുഷ താരമാണ് മെസി. പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, ഇറാൻ താരം അലി ദേയി എന്നിവരാണ് മെസിക്ക് മുൻപ് 100 ഗോളുകളെന്ന നേട്ടത്തിലെത്തിയ താരങ്ങൾ