ഹാങ്‌ചോ: ഏഷ്യൻ ഗെയിംസില്‍ മലയാളി താരം ആൻസി സോജന് വെള്ളി (Ancy Sojan wins silver in women's long jump at Asian Games 2023). കരിയറിലെ മികച്ച ദൂരം താണ്ടിയാണ് ഏഷ്യൻ ഗെയിംസില്‍ ആൻസി വെള്ളി മെഡല്‍ നേടിയത്. തൃശൂർ നാട്ടിക സ്വദേശിയാണ് ആൻസി സോജൻ (Ancy Sojan). 6.63 മീറ്ററാണ് ആൻസി ചാടിയത്. തന്‍റെ അഞ്ചാം ശ്രമത്തിലാണ് ആന്‍സി വെള്ളി ദൂരം കണ്ടെത്തിയത്.
ചൈനയുടെ ഷിക്കി സിയോങ്ങാണ് ഈ ഇനത്തില്‍ സ്വര്‍ണം നേടിയത്. കരിയര്‍ ബെസ്‌റ്റായ 6.73 മീറ്റർ ചാടിയാണ് താരം സ്വര്‍ണം ഉറപ്പിച്ചത്. 6.50 മീറ്റര്‍ ദൂരം കണ്ടെത്തിയ ഹോങ്കോങ്ങിന്‍റെ എൻഗ യാൻ ആണ് വെള്ളി സ്വന്തമാക്കിയത്. താരത്തിന്‍റെയും ഏറ്റവും മികച്ച വ്യക്തിഗത പ്രകടനമായിരുന്നുവിത്.
മറ്റൊരു ഇന്ത്യന്‍ താരമായ ഷൈലി സിങ്ങും ഇതേ ഇനത്തില്‍ മത്സരിച്ചിരുന്നു. 6.48 മീറ്റർ ചാടിയ താരത്തിന് അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞത്. അതേസമയം ഹാങ്‌ചോ ഏഷ്യന്‍ ഗെയിംസില്‍ മലയാളി അത്‌ലറ്റുകള്‍ നേടുന്ന മൂന്നാമത്തെ മെഡലാണ് ആൻസി സോജന്‍റേത്.
-
News Flash:
— India_AllSports (@India_AllSports) October 2, 2023 " class="align-text-top noRightClick twitterSection" data="
Ancy Sojan wins SILVER medal in Long Jump.
Ancy did it in style with her PB: 6.63m #AGwithIAS #IndiaAtAsianGames #AsianGames2022 pic.twitter.com/xuHsL2PtDM
">News Flash:
— India_AllSports (@India_AllSports) October 2, 2023
Ancy Sojan wins SILVER medal in Long Jump.
Ancy did it in style with her PB: 6.63m #AGwithIAS #IndiaAtAsianGames #AsianGames2022 pic.twitter.com/xuHsL2PtDMNews Flash:
— India_AllSports (@India_AllSports) October 2, 2023
Ancy Sojan wins SILVER medal in Long Jump.
Ancy did it in style with her PB: 6.63m #AGwithIAS #IndiaAtAsianGames #AsianGames2022 pic.twitter.com/xuHsL2PtDM
ഗെയിംസിന്‍റെ എട്ടാം ദിനമായ ഇന്നലെ മലയാളികളായ ജിന്‍സന്‍ ജോണ്‍സണ്‍ (Jinson Johnson), എം ശ്രീശങ്കര്‍ (M Sreeshankar) എന്നിവര്‍ മെഡല്‍ നേടിയിരുന്നു. പുരുഷന്മാരുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ ജിന്‍സന്‍ ജോണ്‍സണ്‍ വെങ്കലം നേടിയപ്പോള്‍ പുരുഷ വിഭാഗം ലോങ് ജംപില്‍ വെള്ളി മെഡലാണ് എം ശ്രീശങ്കര്‍ സ്വന്തമാക്കിയത്.
8.19 മീറ്റര്‍ ദൂരം ചാടിയാണ് പാലക്കാട്ടുകാരനായ ശ്രീശങ്കര്‍ വെള്ളി നേടിയത്. താരത്തിന്‍റെ ആദ്യ ചാട്ടം ഫൗളായിരുന്നു. രണ്ടും മൂന്നും ശ്രമങ്ങള്‍ മികച്ച രീതിയില്‍ ഫിനിഷ് ചെയ്‌ത ശ്രീശങ്കര്‍ നാലാം ചാട്ടത്തിലാണ് വെള്ളിയിലേക്കുള്ള ദൂരം കണ്ടെത്തിയത്. അഞ്ചാം ചാട്ടവും ഫൗളില്‍ കലാശിച്ചപ്പോള്‍ അവസാന ശ്രമത്തില്‍ 8.19 മീറ്റര്‍ ദൂരം മെച്ചപ്പെടുത്താനായില്ല.
1500 മീറ്റര്‍ ഓട്ടത്തില്‍ 3 മിനിട്ട് 39.74 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്‌താണ് കോഴിക്കാട്ടുകാരനായ ജിന്‍സന്‍ ജോണ്‍സണ്‍ വെങ്കലം നേടിയത്. ഈ ഇനത്തില്‍ ഇന്ത്യയുടെ മറ്റൊരു താരമായ അജയ് കുമാർ സരോജാണ് വെള്ളി സ്വന്തമാക്കിയത്. മൂന്ന് മിനിട്ട് 38.94 സെക്കന്‍ഡിലാണ് താരം ഫിനിഷ് ചെയ്‌തത്.
പുരുഷന്മാരുടെ 800 മീറ്ററിലും 1500 മീറ്ററിലും ജിന്‍സന്‍റെ പേരിലാണ് ദേശീയ റെക്കോഡുള്ളത്. 2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 1500 മീറ്ററില്‍ സ്വര്‍ണമണിഞ്ഞ താരം 800 മീറ്ററില്‍ വെള്ളി സ്വന്തമാക്കിയിരുന്നു.
ALSO READ: Jinson Johnson Asian Games 2023: 'സ്വർണം തന്നെ'... ജിൻസണിന്‍റെ മെഡല്‍ നേട്ടം ആഘോഷമാക്കി കുടുംബം