യൂജിന്‍ : ലോക അത്‌ലറ്റിക്‌സിൽ പകരം വെക്കാനില്ലാത്ത നേട്ടങ്ങൾ സ്വന്തമാക്കിയ അമേരിക്കൻ ഇതിഹാസതാരം അലിസണ്‍ ഫെലിക്‌സ് ട്രാക്കിൽ നിന്ന് വിടവാങ്ങി. 20 വര്‍ഷം നീണ്ട കരിയറിൽ 19 മെഡലുകളാണ് ഫെലിക്‌സ് സ്വന്തമാക്കിയത്. ഈ വർഷത്തെ അമേരിക്കയുടെ 4x400 മിക്‌സ്‌ഡ് റിലേ ടീമിനൊപ്പം വെങ്കല നേട്ടത്തോടെയാണ് മത്സര രംഗത്തുനിന്ന് പടിയിറങ്ങുന്നത്.
എലിജ ഗോഡ്വിന്‍, വെര്‍ണന്‍ നോര്‍വുഡ്, കെന്നഡി സിംസണ്‍ എന്നിവരും ഉള്‍പ്പെട്ട അമേരിക്കന്‍ ടീം മൂന്ന് മിനിട്ട് 10.16 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്‌തത്. 3.09.82 ൽ മത്സരം പൂർത്തിയാക്കിയ ഡൊമിനിക്കന്‍ റിപ്പബ്ലിക് സ്വര്‍ണവും 3.09.90 ൽ ഫിനിഷിങ് പോയിന്‍റ് കടന്ന ഹോളണ്ട് ടീം വെള്ളിയും നേടി. 'അവസാനത്തെ മത്സരം സ്വന്തം നാട്ടുകാര്‍ക്ക് മുന്നിലായതില്‍ ഏറെ സന്തോഷമുണ്ട്. എന്‍റെ മകള്‍ ഗാലറിയിലിരുന്ന് എല്ലാം കാണുന്നുണ്ട്. ഈ രാത്രി എനിക്ക് മറക്കാനാകില്ല' - മത്സരശേഷം ഫെലിക്‌സ് പറഞ്ഞു.
-
Allyson Felix appreciation tweet.. as she bids farewell to track & field.... Much love! #WorldAthleticsChamps #TeamUSA #TrackAndField #Olympics 👏🏾👏🏾👏🏾👏🏾👏🏾👏🏾🐐 pic.twitter.com/sKwy9TNYkV
— LizzLocker (@Lizzs_Lockeroom) July 15, 2022 " class="align-text-top noRightClick twitterSection" data="
">Allyson Felix appreciation tweet.. as she bids farewell to track & field.... Much love! #WorldAthleticsChamps #TeamUSA #TrackAndField #Olympics 👏🏾👏🏾👏🏾👏🏾👏🏾👏🏾🐐 pic.twitter.com/sKwy9TNYkV
— LizzLocker (@Lizzs_Lockeroom) July 15, 2022Allyson Felix appreciation tweet.. as she bids farewell to track & field.... Much love! #WorldAthleticsChamps #TeamUSA #TrackAndField #Olympics 👏🏾👏🏾👏🏾👏🏾👏🏾👏🏾🐐 pic.twitter.com/sKwy9TNYkV
— LizzLocker (@Lizzs_Lockeroom) July 15, 2022
36-കാരിയായ അലിസണ്‍ ഫെലിക്‌സിന്‍റെ പത്താമത് ലോകചാമ്പ്യന്‍ഷിപ്പാണിത്. 2003-ലെ പാരീസ് മീറ്റിലൂടെയായിരുന്നു തുടക്കം. അന്ന് 200 മീറ്റര്‍ ഓട്ടത്തില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍വരെ എത്തി മടങ്ങുകയായിരുന്നു. ലോക ചാമ്പ്യൻഷിപ്പിലെ 19-ാം മെഡലാണ് താരം യൂജിനിൽ സ്വന്തമാക്കിയത്. ഇതില്‍ 13 സ്വര്‍ണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കലവുമുണ്ട്.
2005-ല്‍ ഹെല്‍സിങ്കിയില്‍ 200 മീറ്ററില്‍ സ്വര്‍ണത്തോടെയാണ് മെഡൽ വേട്ടയ്‌ക്ക് തുടക്കം കുറിക്കുന്നത്. രണ്ടുവര്‍ഷം മുമ്പ് ദോഹ ലോക ചാമ്പ്യന്‍ഷിപ്പില്‍ 4x400 മീറ്റര്‍ റിലേ, മിക്‌സ്‌ഡ് റിലേ ഇനങ്ങളില്‍ സ്വര്‍ണം. ഇതിനിടെ, ഒളിമ്പിക്‌സില്‍ ഏഴ് സ്വര്‍ണം ഉള്‍പ്പടെ 11 മെഡലുകള്‍. രണ്ട് പതിറ്റാണ്ടുനീണ്ട അന്താരാഷ്‌ട്ര കരിയറിനിടെ ലോക അത്‌ലറ്റിക്‌സിൽ ഏറ്റവും നേട്ടമുണ്ടാക്കിയ മത്സരാര്‍ഥി എന്ന അംഗീകാരത്തോടെയാണ് 36-കാരിയായ ഫെലിക്‌സ് കളമൊഴിയുന്നത്.