ETV Bharat / sports

'അടിയേക്കാൾ വേദനിപ്പിക്കുന്ന നുണകളുണ്ട്'; വാൽവെർദെയുടെ അക്രമത്തിൽ പ്രതികരണവുമായി അലക്‌സ് ബെയ്‌ന - വിയ്യാറയൽ താരം അലക്‌സ് ബെയ്‌ന

ശനിയാഴ്‌ച നടന്ന ലാലീഗ മത്സരത്തിനു ശേഷമാണ് റയൽ താരം ഫെഡറികോ വാൽവെർദെയും വില്ലാറയൽ ഡിഫൻഡർ അലക്‌സ് ബെയ്‌നയും തമ്മിൽ സംഘർഷമുണ്ടായത്. മത്സരത്തിനിടെ വാൽവെർദെയുടെ ജനിക്കാനിരിക്കുന്ന കുഞ്ഞിനെ കുറിച്ച് മോശമായി സംസാരിച്ചതാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ടുകൾ

Alex Baena  Federico Valverde  വാൽവെർദ  വാൽവെർദെ  ഫെഡറികോ വാൽവെർദെ  അലക്‌സ് ബെയ്‌ന  Alex Baena Filed Police Complaint Against Valverde  Alex Baena Federico Valverde  sports news  മാഡ്രിഡ്  റയൽ മാഡ്രിഡ് താരം ഫെഡറികോ വാൽവെർദെ  വിയ്യാറയൽ താരം അലക്‌സ് ബെയ്‌ന  വിയ്യാറയൽ
വാൽവെർദയുടെ അക്രമത്തിൽ പ്രതികരണവുമായി അലക്‌സ് ബെയ്‌ന
author img

By

Published : Apr 11, 2023, 10:31 AM IST

മാഡ്രിഡ്: ലാലിഗയിലെ മത്സരശേഷം റയൽ മാഡ്രിഡ് താരം ഫെഡറികോ വാൽവെർദെ മുഖത്തടിച്ചതിൽ പൊലിസിൽ പരാതി നൽകി വിയ്യാറയൽ താരം അലക്‌സ് ബെയ്‌ന. വിയ്യാറയലുമായുള്ള മത്സരത്തിലെ തോൽവിക്ക് പിന്നാലെ സ്റ്റേഡിയത്തിന്‍റെ പാർക്കിംഗ് സ്ഥലത്ത് വെച്ച് വാൽവെർദെ ബെയ്‌നയെ ആക്രമിച്ചു എന്നാണ് സ്‌പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നത്. മത്സരത്തിനിടെ തനിക്ക് പിറക്കാനിരിക്കുന്ന കുഞ്ഞിനെയും ഭാര്യയെയും കുറിച്ച് അപകീർത്തകരമായ പരാമർശം നടത്തിയതിൽ പ്രകോപിതനായാണ് വാൽവെർദെ എതിർതാരമായ ബെയ്‌നയെ ഇടിച്ചെതെന്നായിരുന്നു റിപ്പോർട്ടുകൾ.

എന്നാൽ ജനുവരിയിൽ കോപ്പ ഡെൽ റേ മത്സരത്തിനിടെയും സമാനമായ രീതിയിൽ ബെയ്‌ന സംസാരിച്ചിരുന്നുവെന്നത് താരം ശക്‌തമായി നിഷേധിക്കുകയാണ്. റയൽ മാഡ്രിഡിനെതിരായ മത്സരശേഷം എതിർടീമിലെ താരത്തിൽ നിന്നും തനിക്ക് അക്രമം നേരിടേണ്ടി വന്നു. വാൽവെർദയുടെ പേര് പരാമർശിക്കാതെയാണ് ബെയ്‌ന പ്രസ്‌താവനയിൽ പറഞ്ഞത്. ആ താരത്തിന്‍റെ കുടുംബാംഗങ്ങളിൽ ഒരാളുടെ വേദന ഞാൻ ആഗ്രഹിച്ചിരുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് ഒരു വിഭാഗം ആളുകൾ തനിക്കെതിരെ രംഗത്തെത്തിയത്.

എന്നാൽ തനിക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റങ്ങൾ തെളിയിക്കുന്നതിന് ആവശ്യമായ ഒരു തെളിവും ലഭിച്ചിട്ടില്ല. ഈ ആരോപണങ്ങൾക്ക് പിന്നാലെ തന്‍റെ കുടുംബത്തിന് വധഭീഷണിയുണ്ടെന്നും ഇക്കാര്യം പൊലീസിൽ അറിയിച്ചിട്ടുണ്ടെന്നും വിയ്യാറയൽ താരം സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച പ്രസ്‌താവനയിൽ പറയുന്നു.

'ദൗർഭാഗ്യവശാൽ ഈ അക്രമത്തെ ന്യായീകരിക്കാൻ ഇത്തരത്തിൽ നുണപ്രചാരം നടത്തുകയായിരുന്നു. ഇത്തരം നുണകൾ അടിയേക്കാൾ വേദനിപ്പിക്കുന്നതാണ്. എന്‍റെ കുടുംബത്തിന് നേരയുള്ള അധിക്ഷേപങ്ങൾ കാരണത്താൽ ഉണ്ടായ നാശനഷ്‌ടങ്ങൾ പരിഹരിക്കാനാകാത്തതും ന്യായീകരിക്കാനാകാത്തതുമാണ്. ആക്രമിക്കപ്പെട്ടതിൽ പൊലീസിൽ പരാതി നൽകിയതായും പ്രസ്‌താവനയിൽ വ്യക്‌തമാക്കുന്നുണ്ട്.

'നീതി അതിന്‍റെ ജോലി ചെയ്യട്ടെ.. എന്‍റെ കരിയറിൽ ശ്രദ്ധിക്കുകയും ക്ലബിന്‍റെ വിജയങ്ങളിൽ സഹായിക്കുകയും ചെയ്യുക എന്നത് മാത്രമാണ് എന്‍റെ ലക്ഷ്യം'. 21 കാരനായ ബെയ്‌ന പറഞ്ഞു. അക്രമ സംഭവത്തിൽ താരത്തിന് പൂർണ പിന്തുണ നൽകുന്നതായും, വിയ്യാറയൽ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.

More Read : ലാ ലിഗ തോൽവിക്ക് പിന്നാലെ വിയ്യാറയൽ താരത്തിന്‍റെ മുഖത്തടിച്ച് റയൽ താരം ഫെഡെ വാൽവെർദെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.