ETV Bharat / sports

എഐഎഫ്‌എഫ് പ്രസിഡന്‍റായി കല്ല്യാണ്‍ ചൗബേ, ബൈച്ചുങ് ബൂട്ടിയയ്‌ക്ക് ലഭിച്ചത് ഒരു വോട്ട് - ഫിഫ

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനെ അന്താരാഷ്‌ട്രതലത്തില്‍ ഫിഫ വിലക്കിയ നടപടി പിന്‍വലിച്ചതിന് പിന്നാലെയാണ് ഫെഡറേഷനില്‍ തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പില്‍ 34 പ്രതിനിധികളില്‍ 33 പേരും കല്ല്യാണ്‍ ചൗബേയ്‌ക്കാണ് വോട്ട് രേഖപ്പെടുത്തിയത്.

Aiff President election  kalyan chaubey  Aiff President kalyan chaubey  Bhaichung Bhutia Aiff President election  Bhaichung Bhutia  കല്ല്യാണ്‍ ചൗബേ  ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍  ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ തെരഞ്ഞെടുപ്പ്  ഫിഫ
എഐഎഫ്‌എഫ് പ്രസിഡന്‍റായി കല്ല്യാണ്‍ ചൗബേ , ബൈച്ചുങ് ബൂട്ടിയയ്‌ക്ക് ലഭിച്ചത് ഒരു വോട്ട്
author img

By

Published : Sep 2, 2022, 3:19 PM IST

ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ കല്ല്യണ്‍ ചൗബേയ്‌ക്ക് വിജയം. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ സഹതാരം ബൈച്ചുങ് ബൂട്ടിയെ ആണ് ചൗബേ പരാജയപ്പെടുത്തിയത്. 34 പ്രതിനിധികളില്‍ 33 പേരും ചൗബേയ്‌ക്കാണ് വോട്ട് രേഖപ്പെടുത്തിയത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു കായിക താരം എഐഎഫ്‌എഫ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് എത്തുന്നത്.

തെരഞ്ഞെടുപ്പ് ഫലം നിരാശാജനകമാണെന്നും, ഫെഡറേഷന് വേണ്ടി തന്‍റെ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ഫലപ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ബൈച്ചുങ് ബൂട്ടിയ അഭിപ്രായപ്പെട്ടിരുന്നു. ഇന്ന്(02.09.2022) രാവിലെ പത്ത് മണിക്ക് ആരംഭിച്ച തെരഞ്ഞെടുപ്പ് ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് അവസാനിച്ചത്. തുടര്‍ന്ന് രണ്ട് മണിയോടെ തന്നെ വോട്ടെണ്ണല്‍ ആരംഭിച്ചിരുന്നു. പ്രസിഡന്‍റ് സ്ഥാനത്തിന് പുറമെ വൈസ് പ്രസിഡന്‍റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പുകള്‍ നടന്നിരുന്നു.

അന്താരാഷ്‌ട്ര തലത്തില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനെ ഫിഫ വിലക്കിയ നടപടി പിന്‍വലിച്ചതിന് പിന്നാലെയാണ് എഐഎഫ്‌എഫിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. അഖിലേന്ത്യ ഫുട്‌ബോള്‍ പ്രസിഡന്‍റ് സ്ഥാനത്ത് 12 വർഷമായി തുടര്‍ന്ന പ്രഫുൽ പട്ടേലിനെ നീക്കി മൂന്നംഗ ഭരണസമിതിയെ സുപ്രീം കോടതി നിയമിച്ചതിന് പിന്നാലെയാണ് ഫിഫ എഐഎഫ്‌എഫിന് വിലക്കേര്‍പ്പെടുത്തിയിരുന്നത്. ദൈനംദിന കാര്യങ്ങളില്‍ ബാഹ്യ ഇടപെടലുണ്ടാകാതെ ഫെഡറേഷൻ കൈകാര്യം ചെയ്യുമ്പോള്‍ വിലക്ക് നീക്കുമെന്നും ഫിഫ വ്യക്തമാക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.