ETV Bharat / sports

വീണ്ടും യോഗ്യതാമത്സരം കളിക്കാനില്ല, മുഴുവന്‍ പോയിന്‍റും നല്‍കണം:  കോടതിയെ സമീപിച്ച് അർജന്‍റീന - എലിയാനോ മാർട്ടിനെസ്

ആരോഗ്യപ്രവർത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് ഉപേക്ഷിച്ച മത്സരം വീണ്ടും നടത്തുന്നതിനുള്ള ഫിഫയുടെ നടപടിയെ ചോദ്യം ചെയ്‌താണ് അര്‍ജന്‍റീന ഫുട്‌ബോള്‍ ഫെഡറേഷന്‍ അന്താരാഷ്‌ട്ര കായിക കോടതിയെ സമീപിച്ചത്

brazil argentina abandoned wc qualifier  brazil  argentina  international sports court  അന്താരാഷ്‌ട്ര കായിക കോടതി  ബ്രസീൽ അർജന്‍റീന ലോകകപ്പ് ക്വാളിഫയര്‍  എലിയാനോ മാർട്ടിനെസ്  ക്രിസ്ത്യൻ റൊമേറോ
ബ്രസീലിനെതിരെ വീണ്ടും യോഗ്യതാമത്സരം കളിക്കാനില്ല, മുഴുവന്‍ പോയിന്‍റും നല്‍കണം: കായിക കോടതിയെ സമീപിച്ച് അർജന്‍റീന
author img

By

Published : Jul 18, 2022, 10:56 PM IST

ബ്യൂണസ് അയേഴ്‌സ്: അര്‍ജന്‍റൈന്‍ താരങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് ആരോഗ്യപ്രവർത്തകർ തടസപ്പെടുത്തിയ ബ്രസീൽ-അർജന്‍റീന മത്സരം സംബന്ധിച്ച തർക്കം അന്താരാഷ്‌ട്ര കായിക കോടതിയിൽ. വീണ്ടും മത്സരം നടത്തുന്നതിനുള്ള ഫിഫയുടെ നടപടിയെ ചോദ്യം ചെയ്‌ത് അർജന്‍റീന ഫുട്‌ബോൾ ഫെഡറേഷനാണ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ സെപ്‌റ്റംബറില്‍ നടന്ന മത്സരമാണ് കിക്കോഫിന് ശേഷം മിനുട്ടുകള്‍ക്കുള്ളില്‍ ആരോഗ്യപ്രവർത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് ഉപേക്ഷിച്ചത്.

അര്‍ജന്‍റൈന്‍ താരങ്ങളായ എലിയാനോ മാർട്ടിനെസ്, ക്രിസ്ത്യൻ റൊമേറോ, ജിയോവാനി ലോസെൽസോ എന്നിവര്‍ കൊവിഡ് മാനദണ്ഡം ലംഘിച്ചെന്നായിരുന്നു ഉയര്‍ന്നുവന്ന ആരോപണം. തുടര്‍ന്ന് തടസപ്പെട്ട മത്സരം പിന്നീട് നടന്നിരുന്നില്ല. മത്സരം വരുന്ന സെപ്‌റ്റംബറില്‍ വീണ്ടും നടത്താനാണ് ഫിഫ ആലോചിക്കുന്നത്.

ഇതിനെതിരെയാണ് അന്താരാഷ്‌ട്ര കായിക കോടതിയെ അർജന്‍റീന ഫുട്‌ബോൾ അസോസിയേഷൻ സമീപിച്ചത്. ഉപേക്ഷിച്ച മത്സരം നടത്താതെ മുഴുവന്‍ പോയിന്‍റും ടീമിന് നല്‍കണമെന്ന ആവശ്യവും അര്‍ജന്‍റീന ഉന്നയിച്ചിട്ടുണ്ട്.

വിഷയത്തില്‍ അടുത്തമാസം ആദ്യവാരത്തോടെ കോടതി വിധി വന്നേക്കും. ഈ വര്‍ഷം ഖത്തറില്‍ നടക്കുന്ന ലോകകപ്പിന് ഇരുടീമുകളും നേരത്തെ തന്നെ യോഗ്യത നേടിയിരുന്നു. ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ ബ്രസീല്‍ ഒന്നാം സ്ഥാനത്തും അര്‍ജന്‍റീന രണ്ടാം സ്ഥാനത്തുമായാണ് യോഗ്യത ഉറപ്പാക്കിയത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.