ലോകം ഒരു ബാസ്ക്കറ്റ് ബോളിലേക്ക് ചുരുങ്ങുമ്പോൾ അതില്‍ വിസ്മയങ്ങൾ തീർത്ത മാന്ത്രികനാണ് കോബി ബ്രയാന്‍റ്. സ്വകാര്യ ഹെലിക്കോപ്റ്റർ തകർന്ന് കോബി ബ്രയാന്‍റ് മരിച്ചു എന്ന വാർത്ത ഞെട്ടലോടെയാണ് കായിക ലോകം കേട്ടത്. ലോകത്തെ എക്കാലത്തെയും മികച്ച ബാസ്ക്കറ്റ് ബോൾ കളിക്കാരൻ. ബാസ്ക്കറ്റ് കോർട്ടുകളില്‍ റെക്കോഡുകളുടെ തിളക്കം തീർത്ത കായികതാരം. രണ്ട് ഒളിമ്പിക് സ്വർണമെഡലുകൾ സ്വന്തമാക്കിയ താരം. ബാസ്ക്കറ്റ് ബോളിനെ അഭ്രപാളിയില്‍ എത്തിച്ച് ഓസ്കാർ പുരസ്കാരം വരെ നേടിയ താരം. കോബി വിടവാങ്ങുമ്പോൾ ലോകത്തിന് നഷ്ടമായത് ബാസ്ക്കറ്റ് ബോളിന് വേണ്ടി ജീവിതം സമർപ്പിച്ച, കഴിഞ്ഞ ദശാബ്ദത്തിലെ ഏറ്റവും പ്രശസ്തനായ കായികതാരത്തെയാണ്. 1978ല്‍ അമേരിക്കയിലെ ഫിലാഡല്‍ഫിയയിലെ പെൻസില്‍വാനിയയില്‍ ജനിച്ച കോബി ബ്രയാന്‍റ് ലോസ് ഏഞ്ചല്‍സ് ലോക്കേഴ്സ് എന്ന ടീമിനു വേണ്ടിയാണ് 20 വർഷം നീണ്ട തന്‍റെ കായിക ജീവിതം മുഴുവൻ ചിലവഴിച്ചത്.
എക്കാലത്തെയും മികച്ച ബാസ്ക്കറ്റ്ബോൾ താരം കോബി ബ്രയാന്‍റ് വിടവാങ്ങി - എക്കാലത്തെയും മികച്ച ബാസ്ക്കറ്റ്ബോൾ താരം കോബെ ബ്രയാന്‍റ് വിടവാങ്ങി
കോബി ബ്രയാന്‍റ് ലോസ് ഏഞ്ചല്‍സ് ലോക്കേഴ്സ് എന്ന ടീമിനു വേണ്ടിയാണ് 20 വർഷം നീണ്ട തന്‍റെ കായിക ജീവിതം മുഴുവൻ ചിലവഴിച്ചത്. ബ്ലാക്ക് മാമ്പ എന്നറിയപ്പെട്ടിരുന്ന കോബി അദ്ദേഹത്തിന്‍റെ സ്കോറിങ് മികവുകൊണ്ടാണ് ആരാധകരെ സൃഷ്ടിച്ചിരുന്നത്. എതിരാളികളെ നിമിഷ വേഗം കൊണ്ട് കീഴടക്കി പോയിന്‍റുകൾ സ്വന്തമാക്കിയിരുന്ന കോബി 17-ാമത്തെ വയസില്‍ ഏറ്റവും പ്രായം കുറഞ്ഞ താരമായാണ് എൻബിഎയില്‍ എത്തുന്നത്.