ETV Bharat / sports

ന്യൂസിലാന്‍ഡ് പര്യടനം; ഇന്ത്യന്‍ വനിതാ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു - ഇന്ത്യന്‍ ഹോക്കി ടീം വാർത്ത

ന്യൂസിലാന്‍ഡ് പര്യടനത്തിനുള്ള 20 അംഗ ഇന്ത്യന്‍ വനിതാ ഹോക്കി ടീമിനെ റാണി രാംപാല്‍ നയിക്കും

Rani Rampal News  Indian Hockey squad News  Womens hockey team News  റാണി രാപാല്‍ വാർത്ത  ഇന്ത്യന്‍ ഹോക്കി ടീം വാർത്ത  വനിതാ ഹോക്കി ടീം വാർത്ത
വനിതാ ഹോക്കി ടീം
author img

By

Published : Jan 16, 2020, 5:15 PM IST

ന്യൂഡല്‍ഹി: ന്യൂസിലാന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ വനിതാ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. റാണി രാപാല്‍ വനിതാ ടീമിനെ നയിക്കും. സവിതയാണ് ഉപനായിക. ഹോക്കി ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഓക്‌ലാന്‍ഡില്‍ ജനുവരി 25-നാണ് ആദ്യ മത്സരം നടക്കുക. പര്യടനത്തിലൂടെ താരങ്ങൾക്ക് പ്രകടനം മെച്ചപ്പെടുത്താന്‍ സാധിക്കുമെന്ന് കോച്ച് ഷോര്‍ഡ് മരീനെ നേരത്തെ വ്യക്തമാക്കിയിരുന്നു. 20 അംഗ ടീമാണ് പര്യടനത്തിലുള്ളത് . ടോക്കിയോ ഒളിമ്പിക്‌സിന് മുന്നോടിയായി താരങ്ങൾക്കിടയില്‍ മത്സരബുദ്ധി വളർത്തിയെടുക്കാന്‍ ഈ മത്സരം സഹായിക്കുമെന്ന് മരീനെ പറഞ്ഞിരുന്നു. കഠിനമായ സാഹചര്യങ്ങളെ ടീം ഏതുരീതിയില്‍ മറികടക്കുമെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്നും കോച്ച് വ്യക്തമാക്കി. ജനുവരി 27, 29 തീയ്യതികളില്‍ വനിതാ ടീം ന്യൂസിലാന്‍ഡിനെയും ഫെബ്രുവരി നാലിന് ഇംഗ്ലണ്ടിനെയും നേരിടും.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.