ഭുവനേശ്വർ: ഒളിമ്പിക്ക് വനിതാ ഹോക്കി യോഗ്യതാ മത്സരങ്ങൾക്കായി അമേരിക്കന്‍ ടീം ഇന്ത്യയില്‍ എത്തി. അടുത്ത മാസം ഒന്നിനും രണ്ടിനും ഭുവനേശ്വറിലെ കലിംഗാ ഹോക്കി സ്‌റ്റേഡിയത്തിലാണ് മത്സരം.ഹോക്കിയില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന ഇന്ത്യയുമായി യോഗ്യതാ മത്സരം കളിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അമേരിക്കന്‍ ടീമിന്‍റെ നായിക കാതലീന്‍ ഷേർകി പറഞ്ഞു. രണ്ട് മത്സരങ്ങളിലും വിജയിച്ച് അടുത്ത ടോക്കിയോ ഒളിമ്പിക്സ് യോഗ്യതയാണ് ലക്ഷ്യമിടുന്നത്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഹോക്കി നഗരങ്ങളിലൊന്നാണ് ഭുവനേശ്വറെന്നും അവർ കൂട്ടിചേർത്തു. മത്സരത്തിനായി തയ്യാറാണെന്ന് മുഖ്യ കോച്ച് ജാനകെ ഷോപ്മാൻ വ്യക്തമാക്കി.
2018-ല്‍ ലണ്ടനില്‍ നടന്ന വനിതാ ലോകകപ്പിലാണ് ഇന്ത്യ അമേരിക്കയെ അവസാനമായി നേരിട്ടത്. അന്ന് മത്സരം സമനിലയില്‍ പിരിഞ്ഞു.
ഒളിമ്പിക്ക് വനിതാ ഹോക്കി; യോഗ്യതാ മത്സരങ്ങൾക്കായി അമേരിക്കയെത്തി - olympic women hockey news
മത്സരം അടുത്ത മാസം ഒന്ന്, രണ്ട് തീയതികളില്‍ ഭുവനേശ്വറിലെ കലിംഗാ ഹോക്കി സ്‌റ്റേഡിയത്തില്‍