ലോസാന്‍: 2020-തില്‍ നടക്കുന്ന ടോക്കിയോ ഒളിമ്പിക് ഹോക്കിക്കായുള്ള ഗ്രൂപ്പുകളെ നിശ്ചയിച്ചു. രണ്ട് ഗ്രൂപ്പുകളായാണ് പുരുഷ വനിതാ ടീമുകളെ തരം തിരിച്ചിരിക്കുന്നത്. കടുത്ത മത്സരമാകും ഒളിമ്പിക്സില്‍ ഇന്ത്യന്‍ പുരുഷ, വനിതാ ടീമുകൾക്ക് നേരിടേണ്ടി വരുക.
നിലവിലെ ചാമ്പ്യന്‍മാരായ അർജന്‍റീനക്കും ലോക ഒന്നാം നമ്പർ ടീമായ ഓസ്‌ട്രേലിയയ്ക്കും ഒപ്പം പൂൾ എയിലാണ് ഇന്ത്യന്‍ പുരുഷ ടീം മത്സരിക്കുക. സ്പെയിന്‍, ന്യൂസിലാന്‍റ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളും പൂൾ എയില്‍ ഇടം നേടിയിട്ടുണ്ട്.
-
Tokyo 2020 Olympic hockey tournaments: pools confirmed!#RoadToTokyo #GiftOfHockey #Tokyo2020@olympicchannel @Olympics @iocmedia @Tokyo2020 pic.twitter.com/VfS62Knrpn
— International Hockey Federation (@FIH_Hockey) November 23, 2019 " class="align-text-top noRightClick twitterSection" data="
">Tokyo 2020 Olympic hockey tournaments: pools confirmed!#RoadToTokyo #GiftOfHockey #Tokyo2020@olympicchannel @Olympics @iocmedia @Tokyo2020 pic.twitter.com/VfS62Knrpn
— International Hockey Federation (@FIH_Hockey) November 23, 2019Tokyo 2020 Olympic hockey tournaments: pools confirmed!#RoadToTokyo #GiftOfHockey #Tokyo2020@olympicchannel @Olympics @iocmedia @Tokyo2020 pic.twitter.com/VfS62Knrpn
— International Hockey Federation (@FIH_Hockey) November 23, 2019
ബെല്‍ജിയം, നെതർലാന്‍റ്, ജർമനി, ഇംഗ്ലണ്ട്, കാനഡ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് പൂൾ ബിയില്‍ ഇടം നേടിയിരിക്കുന്നത്.
മുന്‍നിര ടീമുകൾ ഉൾപ്പെട്ട പൂൾ എയിലാണ് ഇന്ത്യന്‍ വനിതാ ടീമും ഉൾപ്പെട്ടിരിക്കുന്നത്. കടുത്ത മത്സരമാകും ഇന്ത്യന്‍ വനിതാ ടീമിന് നേരിടേണ്ടി വരിക. ലോക ഒന്നാം നമ്പർ ടീമായ നെതർലാന്‍റ്, ജർമനി, ഇംഗ്ലണ്ട്, അയർലന്‍റ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് പൂൾ എയില്‍ ഉൾപ്പെട്ടിരിക്കുന്നത്.
പൂൾ ബിയില്‍ ഓസ്ട്രേലിയ അർജന്‍റീന, ന്യൂസിലന്‍റ്, സ്പെയിന്‍, ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് ഉള്ളത്.
ജൂലൈ 25 മുതല്‍ ഓഗസ്ത് ഏഴ് വരെയാണ് മത്സരങ്ങള്‍ നടക്കുക. മത്സരക്രമവും സമയവും പിന്നീട് പുറത്തുവിടും. റഷ്യയെ 11-3ന് തകര്‍ത്താണ് ഇന്ത്യ ഒളിമ്പിക്ക് യോഗ്യത നേടിയത്. സമീപകാലത്തെ മികച്ച ഫോമിലാണ് ഇന്ത്യ കളിക്കുന്നത്. വനിതാ വിഭാഗത്തില്‍ അമേരിക്കയെ 6-5 ന് തോല്‍പ്പിച്ചാണ് ഇന്ത്യ ഒളിമ്പിക്‌സിന് യോഗ്യത നേടിയത്. ലോക ഒമ്പതാം റാങ്കാണ് ഇന്ത്യന്‍ വനിതാ ടീമിനുള്ളത്.