ETV Bharat / sports

മന്‍പ്രീത് സിങ് മികച്ച പുരുഷ താരം; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ

author img

By

Published : Feb 14, 2020, 7:53 AM IST

കഴിഞ്ഞ വർഷം ഭുവനേശ്വറില്‍ നടന്ന എഫ്‌ഐഎച്ച് പ്രോ ഹോക്കി സീരിസില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച നായകന്‍ മന്‍പ്രീത് സിങ് മികച്ച താരമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു

manpreet singh news  lausanne news  manpreet news  fih men's player news  മന്‍പ്രീത് വാർത്ത  മന്‍പ്രീത് സിങ് വാർത്ത  ലോസാന്‍ വാർത്ത  എഫ്ഐഎച്ച് പുരഷ താരം വാർത്ത
മന്‍പ്രീത്

ലോസാന്‍: അന്താരാഷ്‌ട്ര ഹോക്കി ഫെഡറേഷന്‍റെ 2019-ലെ മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം ഇന്ത്യന്‍ നായകന്‍ മന്‍പ്രീത് സിങ്ങിന്. 1999-ല്‍ പുരസ്‌കാരം നല്‍കാന്‍ ആരംഭിച്ചത് മുതല്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഈ പുരസ്‌കാരം സ്വന്തമാക്കുന്നത്. ലോക ചാമ്പ്യന്‍മാരായ ബെല്‍ജിയത്തിന്‍റെ ആർതർ വാന്‍ ഡോറനെയും അർജന്‍റീനയുടെ ലൂക്കാസ് വിയ്യയെയും പിന്തള്ളയാണ് മന്‍പ്രീത് ഈ നേട്ടം സ്വന്തമാക്കിയത്.

2011-ല്‍ അരങ്ങേറിയ താരം 260 കളികളില്‍ സ്‌റ്റിക്കേന്തി. 2019-ല്‍ മന്‍പ്രീതിന് കീഴില്‍ ടീം ഇന്ത്യ റഷ്യയെ തോല്‍പ്പിച്ച് ടോക്കിയോ ഒളിമ്പിക് യോഗ്യത സ്വന്തമാക്കി. മധ്യനിര താരമായ മന്‍പ്രീത് 2012-ല്‍ നടന്ന ലണ്ടന്‍ ഒളിമ്പിക്സിലും 2016-ല്‍ നടന്ന റിയോ ഒളിമ്പിക്‌സിലും രാജ്യത്തെ പ്രതിനിധീകരിച്ചു.

മന്‍പ്രീത് ഉൾപ്പെടെയുള്ള പുരസ്‌കാര ജേതാക്കളെ എഫ്‌ഐഎച്ച് സിഇഒ തിയറി വെയില്‍ അഭിനന്ദിച്ചു. താരങ്ങൾക്ക് ഹോക്കി പ്രോ ലീഗിനും ടോക്കിയോ ഒളിമ്പിക്സിനും മുന്നോടിയായി അദ്ദേഹം ആശംസകൾ നേർന്നു.

റൈസിങ് സ്‌റ്റാറായി വനിതാ വിഭാഗത്തില്‍ ലാല്‍റെംസിയാമിയെയും പുരുഷ വിഭാഗത്തില്‍ വിവേക് സാഗറിനെയും തെരഞ്ഞെടുത്തു. നേരത്തെ ഓസ്‌ട്രേലിയയുടെ കോളിന്‍ ബാച്ചിനെ മികച്ച പുരുഷ പരിശീലകനായും നെതർലാന്‍ഡിന്‍റെ അലിസണ്‍ അന്നാനെ വനിതാ പരിശീലകയായും തെരഞ്ഞെടുത്തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.