ETV Bharat / sports

റാണി രാംപാലിന് രാജ്യാന്തര അംഗീകാരം - റാണി രാംപാല്‍ വാർത്ത

ഇന്ത്യന്‍ വനിതാ ഹോക്കി ടീം ക്യാപ്‌റ്റന്‍ റാണി രാംപാലിന് വേള്‍ഡ് ഗെയിംസ് അത്‌ലറ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരം

Rani Rampal News  Hockey India News  റാണി രാംപാല്‍ വാർത്ത  ഹോക്കി ഇന്ത്യ വാർത്ത
റാണി രാംപാല്‍
author img

By

Published : Jan 31, 2020, 9:41 AM IST

ന്യൂഡല്‍ഹി: വേള്‍ഡ് ഗെയിംസ് അത്‌ലറ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരം ഇന്ത്യന്‍ വനിതാ ഹോക്കി ടീം ക്യാപ്‌റ്റന്‍ റാണി രാംപാലിന്. പുരസ്‌ക്കാരം നേടുന്ന ആദ്യ ഹോക്കി താരമാണ് റാണി. ലോകമെമ്പാടുമുള്ള കായിക പ്രേമികളില്‍ 20 ദിവസം നീണ്ട വോട്ടെടുപ്പിന് ഒടുവിലാണ് വിജയിയെ കണ്ടെത്തിയത്. 99,477 വോട്ടുകളാണ് റാണിയ്ക്ക് ലഭിച്ചത്. ലോകത്തെ വിവിധയിടങ്ങളില്‍ നിന്നും 705,610 പേരാണ് വോട്ടിംഗ് പ്രക്രിയയില്‍ പങ്കെടുത്തത്. പുരസ്‌കാരം സ്വന്തമാക്കിയ റാണിയെ അധികൃതര്‍ അഭിനന്ദിച്ചു. 25 നാമനിര്‍ദ്ദേശങ്ങളാണ് പുരസ്‌കാരത്തിനായി ലഭിച്ചത്. അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റിയുടെ അംഗീകാരമുള്ള ഇന്‍റർനാഷണല്‍ വേൾഡ് ഗെയിംസ് അസോസിയേഷനാണ് പുരസ്‌ക്കാരം നല്‍കുന്നത്. 92,000 വോട്ടുകള്‍ നേടി യുക്രൈനിന്‍റെ കരാട്ടെ താരം സ്റ്റാനിസ്ലേവ് ഹൗറുണക്കാണ് രണ്ടാം സ്ഥാനം.

എല്ലാ ഹോക്കി ആരാധകര്‍ക്കും, വനിതാ ഹോക്കി ടീമിനും രാജ്യത്തിനും പുരസ്‌കാരം സമര്‍പ്പിക്കുന്നതായി റാണി പറഞ്ഞു. അന്താരാഷ്‌ട്ര ഹോക്കി ഫെഡറേഷനും ഹോക്കി ഇന്ത്യയും താരത്തെ അഭിനന്ദിച്ചു. 2020-ല്‍ പത്മശ്രീ പുരസ്‌ക്കാരവും 2016-ല്‍ അർജുന അവാർഡും 2010-ല്‍ എഫ്‌ഐഎച്ച് യങ് പ്ലയർ ഓഫ്‌ ദി ടൂർണമെന്‍റ് പുരസ്‌ക്കാരത്തിനും താരം അർഹയായി.

കഴിഞ്ഞ വര്‍ഷം എഫ്‌ഐഎച്ച് സീരീസ് ഫൈനല്‍സ് വിജയിച്ച റാണി പ്ലേയര്‍ ഓഫ് ദി ടൂര്‍ണമെന്‍റ് ആയിരുന്നു. റാണിയുടെ നേതൃത്വത്തില്‍ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ ഹോക്കി ടീം ഒളിമ്പിക്‌സില്‍ യോഗ്യത നേടി.

Intro:Body:

dd

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.