ബ്യൂണസ് ഐറിസ്: അര്‍ജന്‍റീന പര്യടനത്തില്‍ ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീമിന് മികച്ച തുടക്കം. ആദ്യ പരിശീലന മത്സരത്തിൽ ഒളിമ്പിക് ചാമ്പ്യന്മാരായ അർജന്‍റീനയെ 4-3ന് പരാജയപ്പെടുത്തിയാണ് തുടക്കം തന്നെ ഇന്ത്യ മികച്ചതാക്കിയത്. ഇന്ത്യയ്ക്കായി നിലാകാന്ത ശര്‍മ (16), ഹര്‍മന്‍പ്രീത് സിങ് (28), രൂപീന്ദര്‍ പാല്‍ സിങ് (33), വരുണ്‍ കുമാര്‍ (47) എന്നിവര്‍ ലക്ഷ്യം കണ്ടു.
അർജന്‍റീനയ്ക്ക് വേണ്ടി ഡ്രാഗ്ഫ്‌ലിക്കര്‍ ലിയാന്‍ഡ്രോ ടോളിനി ഇരട്ട ഗോളുകള്‍ (35, 53) നേടി. മായ്‌കോ ക്യാസെല്ല (41)യാണ് മറ്റൊരു ഗോള്‍ കണ്ടെത്തിയത്. മലയാളിയും ഇന്ത്യന്‍ ഗോള്‍കീപ്പറുമായ പി.ആര്‍.ശ്രീജേഷിന്‍റെ മികച്ച സേവുകളും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി. പര്യടനത്തിലെ അടുത്ത മത്സരത്തില്‍ ഇരുടീമുകളും ഇന്ന് രാത്രി ഏറ്റുമുട്ടും. ആറുമത്സരങ്ങളാണ് 16 ദിവസത്തെ പര്യടനത്തിനിടെ ഇന്ത്യ അര്‍ജന്‍റീനയില്‍ കളിക്കുക.