ETV Bharat / sports

മികച്ച താരം മന്‍പ്രീതിനെ അഭിനന്ദിച്ച് ഹോക്കി ഇന്ത്യ

വർഷങ്ങളായി ഇന്ത്യക്ക് വേണ്ടി കളിക്കുന്ന മന്‍പ്രീത് ടീമിന്‍റെ അവിഭാജ്യ ഘടകമാണെന്ന് ഹോക്കി ഇന്ത്യ പ്രസിഡന്‍റ് മുഹമ്മദ് മുഷ്‌താഖ് അഹമ്മദ്

മന്‍പ്രീത് വാർത്ത  ഹോക്കി ഇന്ത്യ വാർത്ത  manpreet news  hockey india news
ഹോക്കി ഇന്ത്യ
author img

By

Published : Feb 14, 2020, 3:31 PM IST

ന്യൂഡല്‍ഹി: അന്താരാഷ്‌ട്ര ഹോക്കി ഫെഡറേഷന്‍റെ 2019-ലെ മികച്ച പുരഷ താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയ ഇന്ത്യന്‍ നായകന്‍ മന്‍പ്രീത് സിംഗിനെ അഭിനന്ദിച്ച് ഹോക്കി ഇന്ത്യ. ഹോക്കി ഇന്ത്യ പ്രസിഡന്‍റ് മുഹമ്മദ് മുഷ്‌താഖ് അഹമ്മദാണ് താരത്തെ അഭിനന്ദിച്ചത്. വർഷങ്ങളായി ഇന്ത്യക്ക് വേണ്ടി കളിക്കുന്ന മന്‍പ്രീത് ടീമിന്‍റെ അവിഭാജ്യ ഘടകമാണെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം ഇന്ത്യയെ സുപ്രധാന വിജയങ്ങളിലേക്ക് നയിച്ചു. ഇന്ത്യയുടെ വിജയത്തിന് വരും വർഷങ്ങളിലും അദ്ദേഹം സംഭാവന നൽകുമെന്നാണ് പ്രിതീക്ഷിക്കുന്നതെന്ന് മുഹമ്മദ് മുഷ്‌താഖ് പറഞ്ഞു.

കഴിഞ്ഞ വർഷം ജൂണിൽ ഭുവനേശ്വറിൽ നടന്ന എഫ്‌ഐ‌എച്ച് പുരുഷ ഹോക്കി സീരീസ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് മന്‍പ്രീത് ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഫൈനലില്‍ മന്‍പ്രീത് ഇന്ത്യക്കായി 250 മത്സരങ്ങൾ പൂർത്തിയാക്കി. കഴിഞ്ഞ വർഷം നവംബറിൽ നടന്ന ഒളിമ്പിക് യോഗ്യതാ മത്സരത്തിലും താരം നിർണായക പങ്ക് വഹിച്ചു. റഷ്യയെ പരാജയപ്പെടുത്തി ടോക്കിയോ ഒളിമ്പിക്‌സിനുള്ള യോഗ്യത ഉറപ്പാക്കി. നേരത്തെ മന്‍പ്രീത് ഉൾപ്പെടെയുള്ള പുരസ്‌കാര ജേതാക്കളെ എഫ്‌ഐഎച്ച് സിഇഒ തിയറി വെയിലും അഭിനന്ദിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.