ETV Bharat / sports

Asian Champions Trophy Hockey: ചാമ്പ്യൻസ് ട്രോഫി ഹോക്കി; കൊറിയക്കെതിരെ ഇന്ത്യക്ക് സമനിലത്തുടക്കം

author img

By

Published : Dec 15, 2021, 12:33 PM IST

മത്സരത്തിൽ ഇന്ത്യയും കൊറിയയും രണ്ട് വീതം ഗോളുകൾ നേടി

Asian Champions Trophy Hockey 2021  Champions Trophy Hockey India vs Korea  HOCKEY INDIA KOREA RESULT  ചാമ്പ്യൻസ് ട്രോഫി ഹോക്കി  ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യക്ക് സമനിലത്തുടക്കം  ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി
Asian Champions Trophy Hockey: ചാമ്പ്യൻസ് ട്രോഫി ഹോക്കി; കൊറിയക്കെതിരെ ഇന്ത്യക്ക് സമനിലത്തുടക്കം

ധാക്ക: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി പുരുഷ ഹോക്കിയിലെ ആദ്യ മത്സരത്തിൽ കൊറിയക്കെതിരെ ഇന്ത്യക്ക് സമനില. മത്സരത്തിൽ ഇന്ത്യയും കൊറിയയും രണ്ട് വീതം ഗോളുകൾ നേടി. ഒരു ഘട്ടത്തിൽ 2-0 ന് മുന്നിലായിരുന്നു നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ. എന്നാൽ പിന്നീട് പൊരുതിക്കളിച്ച കൊറിയ സമനില പിടിച്ചെടുക്കുകയായിരുന്നു.

ടോക്കിയോ ഒളിമ്പിക്‌സിലെ വെങ്കലമെഡൽ നേട്ടത്തിന് ശേഷം ആദ്യമായി ടൂർണമെന്‍റിനിറങ്ങിയ ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നു. മത്സരത്തിന്‍റെ നാലാം മിനിട്ടിൽ ലളിത് ഉപാദ്യയയിലൂടെ ഇന്ത്യ അക്കൗണ്ട് തുറന്നു. 18-ാം മിനിട്ടിൽ ക്യാപ്‌റ്റൻ ഹർമൻപ്രീത് സിങ് രണ്ടാം ഗോളും നേടി.

ALSO READ: Premier League: ലീഡ്‌സിനെതിരെ ഗോൾ വർഷം തീർത്ത് മാഞ്ചസ്റ്റർ സിറ്റി; തകർപ്പൻ ജയം

ഇതോടെ ഇന്ത്യ ഏറെക്കുറേ വിജയം ഉറപ്പിച്ചെങ്കിലും കൊറിയ അവിശ്വസനീയമായി മത്സരത്തിലേക്ക് തിരികെവരുകയായിരുന്നു. 41,46 മിനിട്ടുകളിലായി രണ്ട് ഗോളുകൾ കൊറിയ മടക്കി. ഇതോടെ മത്സരം സമനിലയിലാകുകയായിരുന്നു. ഇന്ന് ബംഗ്ലാദേശുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.