ധാക്ക: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ആദ്യ ജയം. ടൂര്‍ണമെന്‍റിലെ രണ്ടാം മത്സരത്തില്‍ ആതിഥേയരായ ബംഗ്ലാദേശിനെയാണ് ഇന്ത്യ ഗോള്‍ മഴയില്‍ മുക്കിയത്. ഏകപക്ഷീയമായ ഒമ്പത് ഗോളിനാണ് നിലവിലെ ചാമ്പ്യന്മാര്‍ കൂടിയായ ഇന്ത്യ ജയിച്ചത്.
-
Simply Flawless! 🤩
— Hockey India (@TheHockeyIndia) December 15, 2021 " class="align-text-top noRightClick twitterSection" data="
India net 9 goals and sweep past the hosts with ease.
🇮🇳 9-0 🇧🇩 #IndiaKaGame #HeroACT2021 pic.twitter.com/KC7N8bo6TF
">Simply Flawless! 🤩
— Hockey India (@TheHockeyIndia) December 15, 2021
India net 9 goals and sweep past the hosts with ease.
🇮🇳 9-0 🇧🇩 #IndiaKaGame #HeroACT2021 pic.twitter.com/KC7N8bo6TFSimply Flawless! 🤩
— Hockey India (@TheHockeyIndia) December 15, 2021
India net 9 goals and sweep past the hosts with ease.
🇮🇳 9-0 🇧🇩 #IndiaKaGame #HeroACT2021 pic.twitter.com/KC7N8bo6TF
സ്‌ട്രൈക്കര്‍ ദിൽപ്രീത് സിങ്ങിന്‍റെ ഹാട്രിക് മികവാണ് ഇന്ത്യന്‍ ജയത്തിന് തിളക്കമേകിയത്. 12, 22, 45 മിനിട്ടുകളിലാണ് താരം ലക്ഷ്യം കണ്ടത്. ജര്‍മന്‍പ്രീത് സിങ് (33, 43 മിനിട്ടുകള്‍), ലളിത് ഉപാധ്യായ (28ാം മിനിട്ട്), ആകാശ്‌ദീപ് സിങ് (54ാം മിനിട്ട് ), മന്‍ദീപ് (55ാം മിനിട്ട്), ഹർമൻപ്രീത് (57ാം മിനിട്ട്) എന്നിവരും ഇന്ത്യയ്‌ക്കായി ലക്ഷ്യ കണ്ടു.
also read: Sergio Aguero: ബാഴ്‌സയുടെ അർജന്‍റീനൻ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോ ബൂട്ടഴിച്ചു
വെള്ളിയാഴ്ച ചിരവൈരികളായ പാകിസ്ഥാനുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം. അതേസമയം ആദ്യ മത്സരത്തില്‍ കൊറിയക്കെതിരെ ഇന്ത്യ സമനില വഴങ്ങിയിരുന്നു. രണ്ട് ഗോളുകള്‍ വീതമാണ് ഇന്ത്യയും കൊറിയ നേടിയത്.