ETV Bharat / sports

കാത്തിരുന്ന പോരാട്ടം വരുന്നു, അര്‍ജന്‍റീന- ബ്രസീല്‍ പോരാട്ടം അടുത്തമാസം

ലാറ്റിനമേരിക്കയിലെ ആദ്യ റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 18 പോയിന്‍റുള്ള ബ്രസീലാണ് ഒന്നാമതുള്ളത്.

world cup qualifier  argentina-vs-brazil  അര്‍ജന്‍റീന- ബ്രസീല്‍  ലോക കപ്പ് യോഗ്യത മത്സരം  ലോക കപ്പ് യോഗ്യത
കണക്ക് തീര്‍ക്കാന്‍ ബ്രസീല്‍; അര്‍ജന്‍റീനയ്ക്കെതിരെ അടുത്തമാസം കളത്തിലിറങ്ങും
author img

By

Published : Aug 10, 2021, 10:55 PM IST

ബ്രസീലിയ: കോപ്പ അമേരിക്ക ഫൈനലിന്‍റെ കണക്ക് തീര്‍ക്കാന്‍ ബ്രസീല്‍ വരുന്നു. അടുത്ത മാസം ആറിനാണ് അര്‍ജന്‍റീന ബ്രസീല്‍ പോരാട്ടം. ലോകകപ്പ്​ യോഗ്യത റൗണ്ടില്‍ ബ്രസീലിന്‍റെ സ്വന്തം മണ്ണിലാണ് ചിരവൈരികളായ ഇരു സംഘവും വീണ്ടും ഏറ്റുമുട്ടുന്നത്. നവംബര്‍ 16ന് അര്‍ജന്‍റീനയില്‍ നടക്കുന്ന മത്സരത്തിലും ഇരു രാജ്യങ്ങളും നേർക്കു നേർ വരും.

അടുത്ത മാസം നടക്കുന്ന മറ്റ് മത്സരങ്ങളില്‍ ബ്രസീലിന് പുറമെ വെനസ്വലേയും (സെപ്​റ്റംബർ-2) ബൊളീവിയ (സെപ്​റ്റംബർ-9)യുമാണ്​ അര്‍ജന്‍റീനയുടെ എതിരാളികൾ. സെപ്​റ്റംബർ മൂന്നിന് ചിലിക്കും 10ന്​ പെറുവിനുമെതിരെയാണ് ബ്രസീലിന് മത്സരമുള്ളത്.

also read: മെസി പിഎസ്‌ജിയിലേക്ക്; കരാർ രണ്ട് വര്‍ഷത്തേക്ക്

അതേസമയം ലാറ്റിനമേരിക്കയുടെ ആദ്യ റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 18 പോയിന്‍റുള്ള ബ്രസീലാണ് ഒന്നാമതുള്ളത്. 12 പോയിന്‍റുള്ള അർജന്‍റീന​ രണ്ടാം സ്ഥാനത്താണ്. ഒമ്പത് പോയിന്‍റുള്ള ഇക്വഡോറാണ് മൂന്നാം സ്ഥാനത്ത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.