വാസ്‌കോ: എടികെ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും തമ്മില്‍ വനിതാ ഡര്‍ബിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ താരം ബാലാ ദേവി. ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ ആദ്യ കൊൽക്കത്ത ഡെർബിക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു അവര്‍. തന്‍റെ സ്വപ്‌നം വെറുതെയാവുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ലോകത്തെ ഏറ്റവും പഴയ ഡര്‍ബികളില്‍ ഒന്നായ ഓൾഡ് ഫേം ഡർബിയില്‍ ബാലാദേവി അടുത്തിടെ ബൂട്ടണിഞ്ഞിരുന്നു. റേഞ്ചേഴ്‌സ് എഫ്‌സിയുടെയും കെൽറ്റിക് എഫ്‌സിയുടെയും വനിതാ ടീമുകള്‍ ഡര്‍ബിയല്‍ ഏറ്റുമുട്ടി.
സ്‌കോട്ട്‌ലന്‍ഡിലെ ഫുട്‌ബോള്‍ ക്ലബായ റേഞ്ചേഴ്സ് എഫ്‌സിയുമായി കരാർ ഒപ്പിട്ട ആദ്യത്തെ ഇന്ത്യൻ വനിത താരമാണ് ബാലാദേവി. വനിതാ ഗെയിമിൽ റേഞ്ചേഴ്‌സ് അവരുടെ നിക്ഷേപം മൂന്നിരട്ടിയാക്കിയെന്നും സെൽറ്റയുടെ വനിതാ ടീം പൂർണ്ണമായും പ്രൊഫഷണലായി മാറ്റുമെന്ന് പ്രഖ്യാപിച്ചതായും മാനേജ്‌മെന്‍റ് പ്രഖ്യാപിച്ച് കഴിഞ്ഞു.
ഈ മാസം 27നാണ് ഐഎസ്‌എല്ലിന്‍റെ ഭാഗമായുള്ള കൊല്‍ക്കത്ത ഡര്‍ബി നടക്കുക. കൊല്‍ക്കത്തയിലെ മുന്‍നിര ക്ലബുകളായ ഈസ്റ്റ് ബംഗാളും മോഹന്‍ബഗാനും മത്സരത്തില്‍ നേര്‍ക്കുനേര്‍ വരും. മോഹന്‍ബഗാന്‍ കഴിഞ്ഞ സീസണ്‍ അവസാനത്തോടെ കൊല്‍ക്കത്തയിലെ മറ്റൊരു ക്ലബായ എടികെയില്‍ ലയിച്ചിരുന്നു. ഇരു ടീമുകളും ലയിച്ച് എടികെ മോഹന്‍ബഗാന്‍ എന്നാണ് അറിയപ്പെടുന്നത്.