പാരീസ്: യൂറോപ്യന്‍ വനിതാ ഫുട്‌ബോൾ ചാമ്പ്യന്‍സ് ലീഗ് 2022ലേക്ക് മാറ്റി. യുവേഫയുടെ ഏക്സിക്യൂട്ടിവ് കമ്മിറ്റി മീറ്റിങ്ങിലാണ് തീരുമാനം. 2021-ല്‍ നടക്കേണ്ടിയിരുന്ന ചാമ്പ്യന്‍ഷിപ്പാണ് മാറ്റിവെച്ചത്. 2022 ജൂലൈ ആറ് മുതല്‍ 31 വരെ ഇംഗ്ലണ്ടില്‍ വെച്ചാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുക. നേരത്തെ ഈ വർഷം നടക്കാനിരുന്ന യൂറോപ്യന്‍ പുരുഷ ഫുട്‌ബോൾ ചാമ്പ്യന്‍ഷിപ്പ് 2021-വരെ നീട്ടിവെച്ചിരുന്നു. ഇരു ടൂർണമെന്‍റുകളും ഒരേ സമയം നടത്തുന്നത് കാരണം ഉണ്ടാകുന്ന പ്രതിസന്ധി ഒഴിവാക്കാനാണ് വനിതാ ചാമ്പ്യന്‍ഷിപ്പ് 2022-ലേക്ക് മാറ്റിയത്. വെബ്ലിയില്‍ വെച്ചാണ് വനിതാ ചാമ്പ്യന്‍ഷിപ്പിലെ ഫൈനല്‍ മത്സരം നടക്കുക. പുരുഷ വിഭാഗത്തിലെ സെമി, ഫൈനല്‍ മത്സരങ്ങളും ഇതേ വേദിയില്‍ നടക്കും.
യൂറോപ്യന്‍ വനിതാ ഫുട്‌ബോൾ ചാമ്പ്യന്‍സ് ലീഗ് മാറ്റിവെച്ചു
അടുത്ത വർഷം നടക്കാനിരുന്ന യൂറോപ്യന്‍ വനിതാ ഫുട്‌ബോൾ ചാമ്പ്യന്‍സ് ലീഗ് 2022 ജൂലൈ ആറ് മുതല്‍ 31 വരെയുള്ള തിയതികളില്‍ നടക്കും