വെംബ്ലി: ആവേശം അണപൊട്ടിയ യൂറോകപ്പ് ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനെ കീഴടക്കി ഇറ്റലി കിരീടം സ്വന്തമാക്കി. പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് ഇറ്റലി നേട്ടം കൊയ്തത്. അത്യുഗ്രന്‍ സേവുകളുമായി ശ്രദ്ധേയനായ ഗോൾകീപ്പർ ജിയാന്‍ ലൂയി ഡോണറുമ്മയാണ് കളിയുടെ അവസാന നിമിഷത്തിലെ ഇറ്റലിയുടെ വിജയത്തിനു പിന്നില്‍. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 3-2 എന്ന സ്‌കോറിനാണ് ഇംഗ്ലണ്ടിനെ ഇറ്റലി തുരത്തിയത്.
ചരിത്രം രചിച്ച് ലൂക്കിന്‍റെ 'ഷോ'
ബെറാര്‍ഡി, ബൊനൂച്ചി, ബെര്‍ണാഡെസ്‌കി എന്നിവരാണ് പെനാല്‍ട്ടിയില്‍ ഇറ്റലിയ്ക്കായി ലക്ഷ്യംകണ്ടത്. ഇംഗ്ലണ്ടിനായി പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ചത് ഹാരി മഗ്വയറും ഹാരി കെയ്‌നുമാണ്. യൂറോ കപ്പ് ഫൈനല്‍ മത്സരത്തില്‍ ചരിത്രം രചിച്ച് ഇംഗ്ലണ്ട് ലെഫ്റ്റ് ബാക്ക് താരം ലൂക്ക് ഷോ.
ആവേശം നിറച്ച് വേഗതയേറിയ ഗോള്‍
കളി തുടങ്ങി രണ്ടാം മിനിട്ടിൽ തന്നെ ഇംഗ്ലണ്ട് (1-0) ലീഡെടുക്കുകയായിരുന്നു. ഒരു മിനിറ്റുകഴിഞ്ഞ് 57-ാം സെക്കന്‍ഡിലാണ് യൂറോയുടെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോളെന്ന റെക്കോര്‍ഡ് ഷോ കുറിച്ചത്. ഇതോടെ, ഇംഗ്ലണ്ട് - ഇറ്റലി കൊമ്പുകോര്‍ക്കലിന് കൂടുതല്‍ ആവേശമായി.
ബൊനൂച്ചിയുടെ പകരംവീട്ടല്‍
കനത്ത പോരാട്ടം നടക്കുന്ന യൂറോ കപ്പ് ഫൈനലിന്‍റെ ആദ്യപകുതി പിന്നിടുമ്പോള്‍ ഇംഗ്ളണ്ടിനെതിരെ സമനില ഗോള്‍ നേടി ഇറ്റലി. കളി തുടങ്ങി രണ്ടാം മിനിട്ടിൽ തന്നെ ഇംഗ്ലണ്ട് (1-0) ലീഡെടുത്തതിന് എതിര്‍ ടീമിന്‍റെ ബൊനൂച്ചിയാണ് പകരംവീട്ടല്‍ ഗോളടിച്ചത്.
ALSO READ: ഇംഗ്ളണ്ടിനെതിരെ ബൊനൂച്ചിയുടെ ഗോള്‍; യൂറോയില്‍ സമനില