പാരിസ് ; യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് റൗണ്ടില്‍ ഇന്ന് വമ്പൻമാരുടെ പോരാട്ടം. സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡ്, ഇംഗ്ലീഷ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി, ഇറ്റാലിയൻ വമ്പൻമാരായ യുവന്‍റസ് എന്നിവരാണ് ഇന്ന് കളത്തിലിറങ്ങുന്നത്. ഗ്രൂപ്പ് എയില്‍ അപ്രതീക്ഷിത തോല്‍വിയും സമനിലയും വഴങ്ങിയ റയലിന് ഇന്നത്തെ മത്സരം ജീവൻമരണ പോരാട്ടമാണ്. തുർക്കി ക്ലബ് ഗലറ്റസറയാണ് റയലിന്‍റെ എതിരാളികൾ.
മറ്റൊരു മത്സരത്തില്‍ ഗ്രൂപ്പ് എയില്‍ പിഎസ്‌ജി ബെല്‍ജിയം ക്ലബായ ബ്രൂജിനെ നേരിടും. ഗ്രൂപ്പിലെ മൂന്ന് കളികൾ ജയിച്ച പിഎസ്‌ജി ഒന്നാമതാണ്. ബി ഗ്രൂപ്പില്‍ മൂന്ന് കളികളും ജയിച്ച ബയേൺ മ്യൂണിക്ക് ഒളിമ്പിയാക്കോസിനെ നേരിടും. ബി ഗ്രൂപ്പില്‍ ടോട്ടൻ ഹാം റെഡ് സ്റ്റാറിനെയും ഇന്ന് നേരിടും. സി ഗ്രൂപ്പില്‍ മാഞ്ചസ്റ്റർ സിറ്റിക്ക് അറ്റ്ലാവന്‍റയാണ് എതിരാളി. ഗ്രൂപ്പ് ഡിയില്‍ മരണപ്പോരാട്ടമാണ്. ഏഴ് പോയിന്‍റുമായി ക്വാർട്ടർ സ്വപ്നം കാണുന്ന യുവന്‍റസ് ലോക്കോമോട്ടീവ് മോസ്കോയെയും അത്‌ലറ്റിക്കോ മാഡ്രിഡ് ലെവർകൂസനെയും നേരിടും.