ETV Bharat / sports

ചരിത്രം തിരുത്തിയ തിരിച്ചുവരവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് - RASHFORD

രണ്ടാം പാദ പ്രീക്വാർട്ടറില്‍ പി.എസ്.ജിയെ തോല്‍പ്പിച്ചത് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്.

മത്സരത്തിന് ശേഷം റാഷ്ഫോർഡും സോൾഷ്യറും
author img

By

Published : Mar 7, 2019, 11:09 AM IST

ചാമ്പ്യൻസ് ലീഗില്‍ മാഞ്ചസ്റ്റർ യുണൈറ്റഡിന് അവിശ്വസനീയ ജയം. പ്രീക്വാർട്ടറില്‍ പി.എസ്.ജിക്കെതിരായ രണ്ടാം പാദ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് യുണൈറ്റഡ് ജയിച്ചത്. ഇതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗിന്‍റെ പ്രീക്വാർട്ടറില്‍ പ്രവേശിച്ചു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിന്‍റെരണ്ടാം പാദത്തില്‍ നടത്തിയ തിരിച്ചുവരവ് ചരിത്രത്തിലെ ആദ്യത്തെ തിരിച്ചുവരവാണ്. സ്വന്തം മൈതാനത്ത് നടന്ന ആദ്യ പാദ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് യുണൈറ്റഡ് തോറ്റത്. അതുകൊണ്ട് രണ്ടാം പാദത്തില്‍ ലോക ഫുട്ബോളിലെ മികച്ച താരങ്ങളുള്ള പി.എസ്.ജിയെ നേരിടാൻ എത്തിയ യുണൈറ്റഡില്‍ ആരും പ്രതീക്ഷ വച്ചിരുന്നില്ല.

  • 🎉🎉🎉 Scenes after THAT Rashford penalty!

    ℹ️Manchester United lost first leg 2-0 but go through on away goals after stunning 3-1 win in Paris 👏#UCL pic.twitter.com/fDKNyLD2C3

    — UEFA Champions League (@ChampionsLeague) March 6, 2019 " class="align-text-top noRightClick twitterSection" data=" ">

ഒരുപാട് പരിമിതികളോടെയാണ് സോൾഷ്യറിന്‍റെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന്കളത്തിലിറങ്ങിയത്. മാർഷ്യല്‍, ലിംഗാർഡ്, മാറ്റിച്ച് എന്നിവർ ഉൾപ്പെടെ പ്രധാനപ്പെട്ട പത്ത് താരങ്ങളും പരിക്ക് മൂലം ഇന്ന്കളിച്ചില്ല. സസ്പെൻഷനിലായ പോഗ്ബയും ഇന്ന് കളത്തിന് പുറത്തായിരുന്നു. യുണൈറ്റഡ് ബെഞ്ചില്‍ ഇന്ന് ഉണ്ടായിരുന്ന ഏഴ് പേരില്‍ അഞ്ച് താരങ്ങളും 19ല്‍ താഴെ പ്രായമുള്ളവരായിരുന്നു. ആ ടീമിനെ ഉപയോഗിച്ച് 3-1ന്‍റെ വിജയം നേടാനായത് പരിശീലകൻ ടീമിനെ എത്രത്തോളം സ്വാധീനിക്കുന്നു എന്നതിന്‍റെ തെളിവാണ്.

undefined

യുണൈറ്റഡിന് വേണ്ടി ലുക്കാകു ഇരട്ട ഗോൾ നേടിയപ്പോൾ എക്ട്രാ ടൈമില്‍ റാഷ്ഫോർഡ് നേടിയ പെനാല്‍റ്റി ടീമിനെ ക്വാർട്ടറിലെത്തിച്ചു. അഗ്രിഗേറ്റ് സ്കോർ 2-3ല്‍ നിന്നപ്പോഴാണ് യുണൈറ്റഡിന് അനുകൂലമായ പെനാല്‍റ്റി ലഭിച്ചത്. 90ാം മിനിറ്റില്‍ ഡാലോട്ടെടുത്ത ഷോട്ട് കിംബെയുടെ കൈയ്യില്‍ തട്ടിയത് വാറില്‍ തെളിഞ്ഞു. പെനാല്‍റ്റിയെടുത്ത റാഷ്ഫോർഡിന് പിഴച്ചില്ല. അഗ്രിഗേറ്റ് സ്കോർ അതോടെ 3-3ലെത്തുകയും, ഏവേ ഗോളിന്‍റെ ബലത്തില്‍ യുണൈറ്റഡ് ക്വാർട്ടറിലുമെത്തി.

Intro:Body:

ചരിത്രം തിരുത്തിയ തിരിച്ചുവരവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്

രണ്ടാം പാദ പ്രീക്വാർട്ടറില്‍ പി.എസ്.ജിയെ തോല്‍പ്പിച്ചത് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്.  

ചാമ്പ്യൻസ് ലീഗില്‍ മാഞ്ചസ്റ്റർ യുണൈറ്റഡിന് അവിശ്വനീയ ജയം. പ്രീക്വാർട്ടറില്‍ പി.എസ്.ജിക്കെതിരായ രണ്ടാം പാദ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് യുണൈറ്റഡ് ജയിച്ചത്. ഇതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗിന്‍റെ പ്രീക്വാർട്ടറില്‍ പ്രവേശിച്ചു. 

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിന്റെ രണ്ടാം പാദത്തില്‍ നടത്തിയ തിരിച്ചുവരവ് ചരിത്രത്തിലെ ഇത്തരത്തിലുള്ള ആദ്യത്തെ തിരിച്ചുവരവാണ്. സ്വന്തം മൈതാനത്ത് നടന്ന ആദ്യ പാദ മത്സരത്തില്‍  എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് യുണൈറ്റഡ് തോറ്റത്. അതുകൊണ്ട് രണ്ടാം പാദത്തില്‍ ലോക ഫുട്ബോളിലെ മികച്ച താരങ്ങളുള്ള പി.എസ്.ജിയെ 

നേരിടാൻ എത്തിയ യുണൈറ്റഡില്‍ ആരും പ്രതീക്ഷ വച്ചിരുന്നില്ല. 

ഒരുപാട് പരിമിതികളോടെയാണ് സോൾഷ്യറിന്‍റെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നലെ കളത്തിലിറങ്ങിയത്. മാർഷ്യല്‍, ലിംഗാർഡ്, മാറ്റിച്ച് എന്നിവർ ഉൾപ്പെടെ പ്രധാനപ്പെട്ട പത്ത് താരങ്ങളും പരിക്ക് മൂലം ഇന്നലെ കളിച്ചില്ല. സസ്പെൻഷനിലായ പോഗ്ബയും ഇന്നലെ കളത്തിന് പുറത്തായിരുന്നു. യുണൈറ്റഡ് ബെഞ്ചില്‍ ഇന്ന് ഉണ്ടായിരുന്ന ഏഴ് പേരില്‍ അഞ്ച് താരങ്ങളും 19ല്‍ താഴെ പ്രായമുള്ളവരായിരുന്നു. ആ ടീമിനെ ഉപയോഗിച്ച് 3-1ന്‍റെ വിജയം  നേടാനായത് പരിശീലകൻ ടീമിനെ എത്രത്തോളം സ്വാധീനിച്ചു എന്നതിന്‍റെ തെളിവാണ്. 

യുണൈറ്റഡിന് വേണ്ടി ലുക്കാകു ഇരട്ട ഗോൾ നേടിയപ്പോൾ എക്ട്രാ ടൈമില്‍ റാഷ്ഫോർഡ് നേടിയ പെനാല്‍റ്റി ടീമിനെ ക്വാർട്ടറിലെത്തിച്ചു. അഗ്രിഗേറ്റ് സ്കോർ 2-3ല്‍ നിന്നപ്പോഴാണ് യുണൈറ്റഡിന് അനുകൂലമായ പെനാല്‍റ്റി ലഭിച്ചത്. 90ആം മിനിറ്റില്‍ ഡാലോട്ടെടുത്ത ഷോട്ട് കിംബെയുടെ കൈയ്യില്‍ തട്ടിയത് വാറില്‍ തെളിഞ്ഞു. പെനാല്‍റ്റിയെടുത്ത റാഷ്ഫോർഡിന് പിഴച്ചില്ല. അഗ്രിഗേറ്റ് സ്കോർ അതോടെ 3-3ലെത്തി. ഏവേ ഗോളിന്‍റെ ബലത്തില്‍ യുണൈറ്റഡ് ക്വാർട്ടറിലും കടന്നു. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.