സൂറിച്ച് : യുവേഫ ചാമ്പ്യന്‍സ് ലീഗിന്‍റെ പ്രീക്വാര്‍ട്ടര്‍ മത്സരക്രമങ്ങള്‍ ഇന്നറിയാം. നറുക്കെടുപ്പിലൂടെയാണ് അവസാന 16ലെത്തിയ ടീമുകളുടെ എതിരാളികളെ തെരഞ്ഞെടുക്കുക. ഗ്രൂപ്പ് ചാമ്പ്യന്മാരെയും രണ്ടാംസ്ഥാനക്കാരെയും രണ്ട് പെട്ടികളിലാക്കിയാണ് നറുക്കെടുപ്പ്.
ഗ്രൂപ്പ് ഘട്ടത്തിലെ എതിരാളികളും ഒരേ രാജ്യത്ത് നിന്നുള്ള ടീമും നേര്‍ക്ക് നേര്‍ വരാത്ത രീതിയിലാണ് നറുക്കെടുപ്പ്. രണ്ട് പാദങ്ങളിലായാണ് മത്സരം നടക്കുന്നതെങ്കിലും എവേ ഗോള്‍ ആനുകൂല്യമുണ്ടാവില്ല.
-
We have our final 16! 🙌
— UEFA Champions League (@ChampionsLeague) December 9, 2021 " class="align-text-top noRightClick twitterSection" data="
Who will lift the 🏆 ?#UCL pic.twitter.com/4AjjaZrmJy
">We have our final 16! 🙌
— UEFA Champions League (@ChampionsLeague) December 9, 2021
Who will lift the 🏆 ?#UCL pic.twitter.com/4AjjaZrmJyWe have our final 16! 🙌
— UEFA Champions League (@ChampionsLeague) December 9, 2021
Who will lift the 🏆 ?#UCL pic.twitter.com/4AjjaZrmJy
180 മിനിട്ടും സമനിലയിലാണെങ്കില്‍ അധിക സമയത്തേക്ക് മത്സരം നീളും. ഈ 30 മിനിട്ടിലും ടീമുകള്‍ സമനില പാലിച്ചാല്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ വിജയിയെ തീരുമാനിക്കും. ഗ്രൂപ്പ് ചാമ്പ്യന്മാരായി സീഡ് ചെയ്യപ്പെട്ട ടീമുകള്‍ക്ക് രണ്ടാം പാദത്തിൽ സ്വന്തം തട്ടകത്തിലായിരിക്കും മത്സരങ്ങള്‍ നടക്കുക.
പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ എപ്പോള്‍ ?
അടുത്ത വർഷം ഫെബ്രുവരിയിലും മാർച്ചിലുമായാണ് പ്രീകാര്‍ട്ടര്‍ മത്സരങ്ങള്‍ നടക്കുക
ഒന്നാം പാദം: ഫെബ്രുവരി 15-16, 22-23
രണ്ടാം പാദം: മാര്‍ച്ച് 8-9, 15-16
അവസാന 16ല്‍ ആരൊക്കെ ?
മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, അയാക്‌സ്, റയല്‍ മാഡ്രിഡ്, ബയേണ്‍ മ്യൂണിക്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലില്ലെ, യുവന്‍റസ് എന്നിവരാണ് ഗ്രൂപ്പ് ചാമ്പ്യന്മാരായി സീഡ് ചെയ്യപ്പെട്ടത്.
പിഎസ്‌ജി, ചെല്‍സി, അത്‌ലറ്റിക്കോ മാഡ്രിഡ്, സ്‌പോട്ടിങ് ലിസ്ബണ്‍, ഇന്‍റര്‍മിലാന്‍, ബെന്‍ഫിക്ക, വിയ്യാ റയല്‍, ആര്‍ബി സാല്‍സ്‌ബെര്‍ഗ് എന്നിവരാണ് അവസാന 16ലെ മറ്റ് ടീമുകള്‍.
മെയ് 28-ന് സെന്‍റ് പീറ്റേഴ്‌സ്ബർഗിലെ ഗാസ്‌പ്രോം അരീനയിലാവും ലീഗിന്‍റെ ഫൈനൽ.