ETV Bharat / sports

ചാമ്പ്യൻസ് ലീഗ് ; അത്‌ലറ്റിക്കോ മാഡ്രിഡിനെ തകർത്ത് ലിവർപൂൾ, പിഎസ്‌ജിക്ക് സമനില - മാഞ്ചസ്റ്റർ സിറ്റി

മാഞ്ചസ്റ്റർ സിറ്റി, റയൽ മാഡ്രിഡ് എന്നിവരും വിജയിച്ച് നോക്കൗട്ട് സാധ്യതകൾ സജ്ജീവമാക്കി.

UEFA Champions League  Champions League  ചാമ്പ്യൻസ് ലീഗ്  പിഎസ്‌ജിക്ക് സമനില  ലിവർപൂൾ  ലിവർപൂൾ നോക്കൗട്ടിൽ  എഫ്‌സി പോർട്ടോ  എസി മിലാൻ  മാഞ്ചസ്റ്റർ സിറ്റി  പിഎസ്‌ജി
ചാമ്പ്യൻസ് ലീഗ് ; അത്‌ലറ്റിക്കോ മാഡ്രിഡിനെ തകർത്ത് ലിവർപൂൾ, പിഎസ്‌ജിക്ക് സമനില
author img

By

Published : Nov 4, 2021, 11:15 AM IST

ലണ്ടൻ : യുവേഫ ചാമ്പ്യൻസ് ലീഗിലെ ആവേശപ്പോരാട്ടത്തിൽ കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡിനെ തകർത്ത് ഗ്രൂപ്പ് ബിയിൽ ലിവർപൂൾ നോക്കൗട്ട് ഉറപ്പാക്കി. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ലിവർപൂളിന്‍റെ വിജയം. ഡീഗോ ജോട്ട, സാജിയോ മാനെ എന്നിവർ ആദ്യ പകുതിയിലാണ് ലിവർപൂളിനായി ഗോളുകൾ നേടിയത്.

  • ⏰ RESULTS ⏰

    Thrilling Champions League night ✅
    Ajax & Liverpool book last-16 places 👏👏👏

    🤔 Best performance? #UCL

    — UEFA Champions League (@ChampionsLeague) November 3, 2021 " class="align-text-top noRightClick twitterSection" data=" ">

ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തിൽ കരുത്തരായ എസി മിലാനെ എഫ്‌സി പോർട്ടോ സമനിലയിൽ പിടിച്ചുകെട്ടി. ഇരുവരും ഓരോ ഗോളുകൾ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത്. ഇതോടെ ലിവർപൂൾ നാല് വിജയത്തോടെ 12 പോയിന്‍റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. നാല് മത്സരങ്ങളിൽ നിന്ന് 5 പോയിന്‍റുള്ള എഫ് സി പോർട്ടോയാണ് പട്ടികയിൽ രണ്ടാമത്.

പിഎസ്‌ജിക്ക് സമനില

ഗ്രൂപ്പ് എയിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റി ക്ലബ് ബ്രൂഗ്‌സിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് നോക്കൗട്ട് സാധ്യതകൾ സജ്ജീവമാക്കി. ഗബ്രിയേൽ ജെസ്യൂസ് ഇരട്ട ഗോൾ നേടിയ മത്സരത്തിൽ ഫിൽ ഫോഡൻ, റിയാദ് മഹ്‌റെസ്, റഹിം സ്‌റ്റെർലിങ് എന്നിവർ ഓരോ ഗോൾ വീതം നേടി.

മറ്റൊരു മത്സരത്തിൽ കരുത്തരായ പിഎസ്‌ജിയെ ആർബി ലെയ്‌പ്സിഗ് സമനിലയിൽ തളച്ചു. പിഎസ്‌ജിക്കായി ജോർജിനോ വിനാൽഡം ഇരട്ട ഗോൾ നേടിയപ്പോൾ ലെയ്‌പ്‌സിഗിനായി ക്രിസ്‌റ്റഫർ എൻകുൻകു, ഡൊമിനിക് സോബോസ്‌ലായ്‌ എന്നിവർ ഗോളുകൾ നേടി.

  • 🔢 Group D: Inter leapfrog debutants Sheriff into second spot...

    👀 Who's going through?#UCL

നിലവിൽ നാല് കളികളിൽ നിന്ന് മൂന്ന് വിജയവും ഒരു തോൽവിയുമുൾപ്പെടെ ഒൻപത് പോയിന്‍റുമായി മാഞ്ചസ്റ്റർ സിറ്റിയാണ് പട്ടികയിൽ ഒന്നാമത്. നാല് മത്സരങ്ങളിൽ നിന്ന് രണ്ട് തോൽവിയും രണ്ട് സമനിലയും ഉൾപ്പെടെ എട്ട് പോയിന്‍റുള്ള പിഎസ്‌ജി തൊട്ടു പിന്നിലുണ്ട്.

ഒന്നാമനായി റയൽ

ഗ്രൂപ്പ് ഡിയിൽ കരുത്തരായ റയൽ മാഡ്രിഡ് ഷാക്‌തർ ഡോണെട്‌സ്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി. 14, 16 മിനിട്ടുകളിൽ കരിം ബെൻസേമ നേടിയ ഇരട്ട ഗോളുകളാണ് മാഡ്രിഡിന്‍റെ വിജയത്തിന് വഴിവെച്ചത്. ഇതോടെ നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയവും ഒരു തോൽവിയുമുൾപ്പെടെ ഒൻപത് പോയിന്‍റുമായി റയൽ മാഡ്രിഡ് പട്ടികയിൽ ഒന്നാമതെത്തി.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഷെരീഫ് ടിറാസ്പോളിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വീഴ്ത്തി ഇന്‍റർ മിലാൻ രണ്ടാം സ്ഥാനത്തേക്ക് കയറി. മാർസലോ ബ്രോസോവിച്, മിലാൻ സ്ക്രീനിയർ, അലക്സിസ് സാഞ്ചസ് എന്നിവരാണ് മിലാനായി ഗോൾ നേടിയത്. നാല് മത്സരങ്ങളിൽ നിന്ന് ഏഴ്‌ പോയിന്‍റാണ് മിലാന് സ്വന്തമായുള്ളത്.

ALSO READ : ടി20 ലോകകപ്പ്: ഇംഗ്ലണ്ട് പേസർ ടൈമൽ മിൽസിന് പരിക്ക്, ടൂർണമെന്‍റിൽ നിന്ന് പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.