ബാഴ്‌സലോണ: യുറുഗ്വന്‍ മുന്നേറ്റ താരം ലൂയി സുവാരസിന്‍റെ കൂടുമാറ്റത്തില്‍ വീണ്ടും നാടകീയ നീക്കങ്ങള്‍. നിലവില്‍ സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മാഡ്രിഡിലേക്കാണ് താരത്തിന്‍റെ നീക്കങ്ങള്‍. സുവരാസുമായി ഇതിനകം അത്‌ലറ്റിക്കോ മാഡ്രിഡ് ചര്‍ച്ച നടത്തിയെങ്കിലും ബാഴ്‌സയൊ അത്‌ലറ്റിക്കോ മാഡ്രിഡോ ഔദ്യോഗക പ്രതികരണം നടത്തിയിട്ടില്ല. നേരത്തെ സുവാരസ് യുവന്‍റസിലേക്കെന്ന രീതിയില്‍ പുരോഗമിച്ച ചര്‍ച്ചകള്‍ പാതിവഴിയില്‍ അവസാനിച്ചിരുന്നു. ഇതോടെയാണ് സുവാരസിന്‍റെ പുതിയ നീക്കം.
പുതിയ പരിശീലകനായി റൊണാള്‍ഡ് കോമാന്‍ എത്തിയതോടെയാണ് ബാഴ്‌സലോണയില്‍ സുവാരസിന് സ്ഥാന ചലനമുണ്ടായത്. കോമാന്‍റെ പദ്ധതികളില്‍ സുവാരസിന് ഇടമില്ലെങ്കിലും അടുത്ത വര്‍ഷം വരെ യുറുഗ്വന്‍ താരത്തിന് ബാഴ്‌സയുമായി കരാറുണ്ട്.
അതിനാല്‍ തന്നെ ഫ്രീ ട്രാന്‍സ്‌ഫറിലൂടെ അദ്ദേഹത്തിന് നൗ കാമ്പ് വിടാന്‍ സാധിക്കില്ല. ഒക്‌ടോബര്‍ അഞ്ചിന് ട്രാന്‍സ്‌ഫര്‍ വിന്‍ഡോ അവസാനിക്കുന്നതിന് മുമ്പ് ക്ലബ് വിടാനാണ് സുവാരസിന്‍റെ നീക്കം.