വാസ്‌കോ: പുതുവര്‍ഷത്തെ ആദ്യ ഐഎസ്‌എൽ പോരാട്ടത്തില്‍ ജയം തേടി കേരളാ ബ്ലാസ്റ്റേഴ്‌സ്. ഗോവയിലെ തിലക് മൈതാൻ സ്റ്റേഡിയത്തില്‍ രാത്രി 7.30ന് നടക്കുന്ന പോരാട്ടത്തില്‍ മുംബൈ സിറ്റി എഫ്‌സിയാണ് എതിരാളികള്‍. ഐഎസ്‌എല്ലില്‍ തുടര്‍ ജയം തേടിയാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നത്.
സീസണില്‍ ഏഴ് മത്സരങ്ങളിൽ നിന്നായി ഒരു വിജയവും മൂന്ന് സമനിലയും ഉള്‍പ്പെടെ ആറ് പോയിന്റുകളാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്. ലീഗിലെ കഴിഞ്ഞ മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് പട്ടികയില്‍ ഒമ്പതാമതാണ്. ഹൈദരാബാദിനെതിരായ അവസാന മത്സരത്തിൽ പരുക്കിനെത്തുടർന്ന് കോസ്റ്റയുടെയും ബകാരി കോനെയും കളിക്കാതിരുന്നെങ്കിലും ബ്ലാസ്റ്റേഴ്‌സിന് ജയം സ്വന്തമാക്കാന്‍ കഴിഞ്ഞു. ഇന്നത്തെ മത്സരത്തില്‍ ജയം സ്വന്തമാക്കിയാല്‍ ബ്ലസ്‌റ്റേഴ്‌സ് എട്ടാം സ്ഥാനത്തേക്കുയരും.
-
The Gaffers are in the building 🤜🤛#MCFCKBFC #HeroISL #LetsFootball pic.twitter.com/8kSp1kUgTZ
— Indian Super League (@IndSuperLeague) January 2, 2021 " class="align-text-top noRightClick twitterSection" data="
">The Gaffers are in the building 🤜🤛#MCFCKBFC #HeroISL #LetsFootball pic.twitter.com/8kSp1kUgTZ
— Indian Super League (@IndSuperLeague) January 2, 2021The Gaffers are in the building 🤜🤛#MCFCKBFC #HeroISL #LetsFootball pic.twitter.com/8kSp1kUgTZ
— Indian Super League (@IndSuperLeague) January 2, 2021
കഴിഞ്ഞ സീസണില്‍ ഗോവയുടെ പരിശീലകനായ സെർജിയോ ലോബേരയുടെ കീഴില്‍ കളിക്കുന്ന മുംബൈ ഇത്തവണ പോയിന്‍റ് പട്ടികയില്‍ രണ്ടാമതാണ്. ഏഴ് ഐഎസ്‌എല്‍ പോരാട്ടങ്ങളില്‍ നിന്നായി അഞ്ച് ജയവും ഒരു തോൽവിയുമുള്ള മുംബൈക്ക് 16 പോയിന്‍റുകളാണുള്ളത്. സീസണിലെ സന്തുലിത ടീമുകളില്‍ ഒന്നായ മുംബൈ അവസാന ആറ് മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറുകയാണ്. സീസണില്‍ കഴിഞ്ഞ എല്ലാ മത്സരങ്ങളിലും ഗോളുകൾ നേടിയ മുംബൈക്ക് നാലു ക്ലീൻ ഷീറ്റുകളുമുണ്ട്. ഇതുവരെ ഏറ്റവും കുറഞ്ഞ ഗോളുകൾ വഴങ്ങിയതും മുംബൈയാണ്. ഇതേവരെ മൂന്നു ഗോളുകൾ മാത്രം വഴങ്ങിയ മുംബൈ ഇന്നത്തെ മത്സരത്തില്‍ ജയിച്ചാല്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കുയരും.
രാത്രി 7:30 മുതൽ ആരംഭിക്കുന്ന മത്സരം സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്ക്, ഡിസ്നി + ഹോട്ട്സ്റ്റാർ, ജിയോ ടിവി എന്നിവയില്‍ തത്സമയം കാണാം.