ETV Bharat / sports

പ്രീമിയര്‍ ലീഗില്‍ വമ്പന്‍ ജയവുമായി ടോട്ടന്‍ഹാമും ആസ്റ്റണ്‍ വില്ലയും - മാന്‍യുവിന് തോല്‍വി വാര്‍ത്ത

നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂളിനെ ആസ്റ്റണ്‍ വില്ലയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ടോട്ടന്‍ഹാമും പരാജയപ്പെടുത്തി.

liverpool fail news  manu fail news  premier league match news  ലിവര്‍പൂളിന് തോല്‍വി വാര്‍ത്ത  മാന്‍യുവിന് തോല്‍വി വാര്‍ത്ത  പ്രീമിയര്‍ ലീഗ് മത്സരം വാര്‍ത്ത
ഇപിഎല്‍
author img

By

Published : Oct 5, 2020, 6:07 PM IST

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങി വമ്പന്‍മാര്‍. ഓള്‍ഡ് ട്രാഫോഡില്‍ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് ടോട്ടന്‍ഹാം തകര്‍ത്തപ്പോള്‍ എവേ മത്സരത്തില്‍ നിലവിലെ ചമ്പ്യന്‍മാരായ ലിവര്‍പൂളും വമ്പന്‍ തോല്‍വി ഏറ്റുവാങ്ങി. വില്ലാ പാര്‍ക്കില്‍ ആസ്റ്റണ്‍ വില്ലക്ക് എതിരെ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ ഏഴ്‌ ഗോളുകള്‍ക്കായിരുന്നു ചെമ്പട മുട്ടുകുത്തിയത്. പ്രീമിയര്‍ ലീഗിന്‍റെ ഈ സീസണില്‍ ലിവര്‍പൂളിന്‍റെ ആദ്യ പരാജയമാണിത്.

ലിവര്‍പൂളിനായി മുഹമ്മദ് സാല ഇരട്ട ഗോളുകള്‍ സ്വന്തമാക്കിയ മത്സരത്തില്‍ ഒല്ലി വാറ്റ്കിന്‍സിന്‍റെ ഹാട്രിക്കിന്‍റെ ബലത്തിലായിരുന്നു ആസ്റ്റണിന്‍റ മുന്നേറ്റം. കളി തുടങ്ങി നാല്, 22, 39 മിനിട്ടുകളിലായിരുന്നു വാറ്റ്കിന്‍സ് സന്ദര്‍ശകരുടെ വല കുലുക്കിയത്. ജാക്ക് ഗ്രീലിഷ് ഇരട്ടഗോളുകളുമായി തിളങ്ങിയപ്പോള്‍ റോസ് ബാര്‍ക്ക്‌ലി 55ാം മിനിട്ടിലും ആസ്‌റ്റണിന് വേണ്ടി വല കുലുക്കി.

ഹോസെ മൗറിന്യോയുടെ ശിഷ്യന്‍മാര്‍ മാഞ്ചസ്റ്ററിന്‍റെ ഹോം ഗ്രൗണ്ടില്‍ നിറഞ്ഞാടുന്നതിനും പ്രീമിയര്‍ ലീഗ് സാക്ഷിയായി. 28ാം മിനിട്ടില്‍ മുന്നേറ്റ താരം ആന്‍റണി മാര്‍ഷ്യല്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ മത്സരത്തില്‍ 10 പേരുമായി കളിച്ച യുണൈറ്റഡ് കാഴ്‌ചക്കാരായി മാറുകയായിരുന്നു. കളി തുടങ്ങി രണ്ടാം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെ ബ്രൂണോ ഫെര്‍ണാണ്ടസ് യുണൈറ്റഡിനായി അക്കൗണ്ട് തുറന്നെങ്കിലും പിന്നീട് നേരിടേണ്ടി വന്നതെല്ലാം തിരിച്ചടികളായിരുന്നു.

ഹാരി കെയിനും പരിക്കില്‍ നിന്നും മുക്തനായി ടീമില്‍ തിരിച്ചെത്തിയ ദക്ഷിണ കൊറിയന്‍ താരം സണ്‍ഹ്യൂമിനും ഇരട്ട ഗോളുമായി തിളങ്ങി. ഏഴാം മിനിട്ടിലും 37ാം മിനിട്ടിലുമായിരുന്നു സണ്ണിന്‍റെ ഗോളുകള്‍. 30ാം മിനിട്ടിലും 79ാം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെയും ഹാരി കെയിനും വല കുലുക്കി. ടാങ്കി എന്‍ദോംബ്‌ലെ, സെര്‍ജ് ഒറിയര്‍ എന്നിവരും ടോട്ടന്‍ഹാമിനായി ഗോളുകള്‍ കണ്ടെത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.