ETV Bharat / sports

ജർമൻ മധ്യനിരയില്‍ ഇനി ടോണി ക്രൂസില്ല: റയലിനായി കളിക്കും

author img

By

Published : Jul 2, 2021, 9:16 PM IST

Updated : Jul 2, 2021, 9:25 PM IST

2014ല്‍ ലോകകപ്പ് സ്വന്തമാക്കിയ ജര്‍മന്‍ മിഡ്‌ഫീല്‍ഡര്‍ ടോണി ക്രൂസ് യൂറോ കപ്പെന്ന സ്വപ്‌നം ബാക്കിയാക്കിയാണ് അന്താരാഷ്‌ട്ര ഫുട്ബോളില്‍ നിന്നും വിരമിക്കുന്നത്.

ടോണി ക്രൂസും യൂറോയും വാര്‍ത്ത  ജര്‍മനിയും യൂറോയും വാര്‍ത്ത  tony kroos and euro news  germany and euro news
ടോണി ക്രൂസ്

മ്യൂണിക്ക്: ജര്‍മന്‍ അറ്റാക്കിങ് മിഡ്‌ഫീല്‍ഡര്‍ ടോണി ക്രൂസ് വിരമിച്ചു. 2010 മുതല്‍ ജര്‍മന്‍ ദേശീയ ടീമിന് വേണ്ടി കളിക്കുന്ന ക്രൂസ് ഇതുവരെ 106 മത്സരങ്ങളില്‍ നിന്നായി 17 ഗോളുകളും 19 അസിസ്റ്റുകളും അക്കൗണ്ടില്‍ കുറിച്ചു. യൂറോ കപ്പിന്‍റെ പ്രീ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട് ജര്‍മനി പുറത്തായതിന് പിന്നലെയാണ് ക്രൂസ് ഇന്‍സ്റ്റഗ്രാമിലൂടെ തന്‍റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

ജര്‍മനിക്കായി എല്ലാം

ജർമൻ ടീമിന് വേണ്ടി എല്ലാം നല്‍കിയെന്നും യൂറോ കപ്പ് സ്വന്തമാക്കണമെന്ന ആഗ്രഹം സഫലമാക്കാനായില്ലെന്നും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ദേശീയ കുപ്പായത്തില്‍ 109 മത്സരങ്ങള്‍ കളിച്ച് യൂറോ കപ്പും സ്വന്തമാക്കി കരിയര്‍ അവസാനിപ്പിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായതോടെ കരിയര്‍ അവസാനിപ്പിക്കുകയാണ്. 2022ലെ ഖത്തര്‍ ലോകകപ്പില്‍ കളിക്കില്ലെന്ന് നേരത്തെ തീരുമാനിച്ചതാണ്. വരുന്ന കുറച്ച് വര്‍ഷങ്ങളില്‍ റയല്‍ മാഡ്രിഡില്‍ തുടരുമെന്നും ക്രൂസ് വ്യക്തമാക്കി.

11 വര്‍ഷത്തോളം ജര്‍മനിക്കായി കളിക്കാനായി കരിയറില്‍ പന്തുണച്ചവര്‍ക്കും ഒപ്പം നിന്നവര്‍ക്കും വിമര്‍ശിച്ച് പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിച്ചവര്‍ക്കും നന്ദി. അവാസനമായി പരിശീലകന്‍ ജോക്കിം ലോക്കും നന്ദി പറയുന്നു. അദ്ദേഹമാണ് തന്നെ ദേശീയ താരമാക്കിയതും ലോക ചാമ്പ്യനാക്കിയതും. പുതിയ പരിശീലകന്‍ ഹാന്‍സ് ഫ്ലിക്കിന് എല്ലാ ആശംസകളും നേരുന്നു.

Also Read: യൂറോപ്യന്‍ കിരീട പോരാട്ടം; ഇറ്റലിയും ബെല്‍ജിയവും നേര്‍ക്കുനേര്‍

2014 ലോകകപ്പില്‍ ആതിഥേയരായ ബ്രസീലിനെ പരാജയപ്പെടത്തി കലാശപ്പോരിന് യോഗ്യത നേടിയതിലും ഫൈനലില്‍ അര്‍ജന്‍റീനയെ പരാജയപ്പെടുത്തിയതിലും 18-ാം നമ്പര്‍ ജേഴ്‌സിയില്‍ വിങ്ങുകളില്‍ അതിവേഗ ചലനങ്ങളുണ്ടാക്കിയ ടോണി ക്രൂസിന്‍റെ പങ്ക് വലുതായിരുന്നു. വെംബ്ലിയില്‍ അവസാന മത്സരം കളിക്കുമ്പോള്‍ എട്ടാം നമ്പര്‍ ജേഴ്സിയാണ് ക്രൂസ് അണിഞ്ഞിരുന്നത്.

ശരിക്കുമൊരു റിയല്‍ ഫുട്‌ബോൾ താരം

സ്‌പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് താരമായ ടോണി ക്രൂസ് മധ്യനിരയില്‍ ഇന്ന് ലോകത്ത് കളിക്കുന്ന സമ്പൂർണ ഫുട്‌ബോൾ താരങ്ങളില്‍ ഒരാളാണ്. മധ്യനിരയില്‍ കളി നിയന്ത്രിക്കുകയും പന്ത് മുന്നേറ്റക്കാർക്ക് എത്തിച്ചു നല്‍കുകയും ഗോളടിപ്പിക്കുകയും എതിർ ടീമിന്‍റെ മുന്നേറ്റങ്ങൾ ആദ്യം തന്നെ ഇല്ലാതാക്കുകയും ചെയ്യുന്ന തന്ത്രശാലിയായ താരമാണ് ക്രൂസ്.

സെറ്റ് പീസുകൾ എടുക്കുന്നതിലും ക്രൂസ് വിദഗ്ധനായിരുന്നു. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചെങ്കിലും ക്ലബ് ഫുട്‌ബോളില്‍ തുടരുമെന്ന പ്രഖ്യാപനം ഫുട്‌ബോൾ ആരാധാകർക്ക് ആശ്വാസമാണ്. ഇനിയും റയലിന്‍റെ കുപ്പായത്തില്‍ ക്രൂസിനെ കാണാം.

Last Updated : Jul 2, 2021, 9:25 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.