ETV Bharat / sports

മൗറീന്യോയെ റാഞ്ചാന്‍ മൂന്ന് ക്ലബുകള്‍ രംഗത്തെത്തിയതായി റിപ്പോര്‍ട്ട്

17 മാസങ്ങളായി പരിശീലകനായിരുന്ന മൗറീന്യോയെ കഴിഞ്ഞ ദിവസമാണ് ടോട്ടന്‍ഹാം പുറത്താക്കിയത്.

Tottenham Hotspur  ടോട്ടന്‍ഹാം ഹോട്‌സ്പര്‍  ഹോസെ മൗറീന്യോ  Jose Mourinho  European Super League  AC Milan  FC Porto  Juventus
മൗറീന്യോയെ റാഞ്ചാന്‍ മൂന്ന് ക്ലബുകള്‍ രംഗത്തെത്തിയതായി റിപ്പോര്‍ട്ട്
author img

By

Published : Apr 20, 2021, 11:57 AM IST

ലണ്ടന്‍: ടോട്ടന്‍ഹാം ഹോട്‌സ്പറിന്‍റെ പരിശീലക സ്ഥാനത്തുനിന്നും പുറത്താക്കപ്പെട്ട പരിശീലകന്‍ ഹോസെ മൗറീന്യോയെത്തേടി മൂന്ന് ക്ലബ്ബുകള്‍ രംഗത്തെത്തിയതായി റിപ്പോര്‍ട്ട്. എ.സി.മിലാന്‍, എഫ്.സി.പോര്‍ട്ടോ, യുവന്‍റസ് എന്നീ ടീമുകളാണ് മൗറീന്യോയ്ക്കായി ശ്രമം നടത്തുന്നതെന്നാണ് വിവരം.

  • When butler hit jadeja for a six and then ball was replaced , you could hear dhoni on the stump mic saying that the ball will turn because it’s dry ... that’s exactly what happened !! #ipl2021 #csk

    — Rohan Gavaskar (@rohangava9) April 19, 2021 " class="align-text-top noRightClick twitterSection" data=" ">

read more: മൗറിന്യോയെ പുറത്താക്കി ടോട്ടന്‍ഹാം

17 മാസങ്ങളായി പരിശീലകനായിരുന്ന മൗറീന്യോയെ കഴിഞ്ഞ ദിവസമാണ് ടോട്ടന്‍ഹാം പുറത്താക്കിയത്. നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ടോട്ടന്‍ഹാം. 2019 നവംബറില്‍ മൗറിസിയോ പോച്ചെറ്റിനോയെ പുറത്താക്കിയതിന് പിന്നാലെയാണ് മൗറീന്യോ ടോട്ടന്‍ഹാമിന്‍റെ പരിശീലകനാകുന്നത്.

read more: പുതിയ യൂറോപ്യന്‍ സൂപ്പര്‍ ലീഗ് ഒരുങ്ങുന്നു; സ്ഥിരീകരണവുമായി 12 ക്ലബുകള്‍

അതേസമയം ടോട്ടന്‍ഹാം യൂറോപ്യന്‍ സൂപ്പര്‍ ലീഗില്‍ പങ്കാളിയായതിന് പിന്നാലെയാണ് മൗറിന്യോ പരിശീലക സ്ഥാനത്ത് നിന്നും പുറത്തായത്. ക്ലബ് തീരുമാനത്തില്‍ മൗറിന്യോ പ്രതിഷേധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ മൗറിന്യോയോ, ടോട്ടന്‍ഹാമോ തയാറായിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.