ലിവര്‍പൂള്‍: കറബാവോ കപ്പിലെ നിര്‍ണായക മത്സരത്തിന് മുന്നോടിയായി ലിവര്‍പൂളിന് തിരിച്ചടി. സ്‌പാനിഷ് മധ്യനിര താരം തിയാഗോ അല്‍കാന്‍റരക്ക് കൊവിഡ്. തിയാഗോക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ലിവര്‍പൂള്‍ ട്വീറ്റ് ചെയ്‌തു.
-
Thiago Alcantara has tested positive for COVID-19 and is currently self-isolating according to the necessary guidelines.
— Liverpool FC (@LFC) September 29, 2020 " class="align-text-top noRightClick twitterSection" data="
The club has, and will continue to follow, all protocols relating to COVID-19 and Thiago will remain in self-isolation for the required period of time.
">Thiago Alcantara has tested positive for COVID-19 and is currently self-isolating according to the necessary guidelines.
— Liverpool FC (@LFC) September 29, 2020
The club has, and will continue to follow, all protocols relating to COVID-19 and Thiago will remain in self-isolation for the required period of time.Thiago Alcantara has tested positive for COVID-19 and is currently self-isolating according to the necessary guidelines.
— Liverpool FC (@LFC) September 29, 2020
The club has, and will continue to follow, all protocols relating to COVID-19 and Thiago will remain in self-isolation for the required period of time.
രോഗത്തെ തുടര്‍ന്ന് താരം സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. നേരത്തെ കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ആഴ്‌സണലിന് എതിരായ പ്രീമിയര്‍ ലീഗ് മത്സരവും തിയാഗോക്ക് നഷ്‌ടമായിരുന്നു. രോഗം ഭേദമായ ശേഷം തരിച്ചുവരുമെന്ന് തിയാഗോ റീ ട്വീറ്റ് ചെയ്‌തു. അടുത്തിടെയാണ് 23 മില്യണ്‍ പൗണ്ടിന് തിയാഗോയെ യൂറോപ്പിലെ കരുത്തരായ ബയേണ്‍ മ്യൂണിക്കില്‍ നിന്നും ആന്‍ഫീല്‍ഡില്‍ എത്തിച്ചത്. നാല് വര്‍ഷത്തേക്കാണ് കരാര്‍.
കൂടുതല്‍ വായനക്ക്: ബയേണിന്‍റെ തിയാഗോ അല്‍കാന്‍റരയെ ആന്‍ഫീല്‍ഡില്‍ എത്തിച്ച് ലിവര്‍പൂള്‍
ഒക്‌ടോബര്‍ രണ്ടിന് ആന്‍ഫീല്‍ഡിലാണ് ആഴ്‌സലിന് എതിരായ കറബാവോ കപ്പിലെ നിര്‍ണായക മത്സരം. ജയിക്കുന്നവര്‍ ടൂര്‍ണമെന്‍റിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ടോട്ടന്‍ഹാം ഹോട്ട്‌സ്‌ഫറിനെ നേരിടും.