ദോഹ: 2022 ലോക കപ്പ്, 2023ലെ ഏഷ്യൻ കപ്പ് ക്വാളിഫയർ എന്നീ ടൂർണമെന്‍റുകള്‍ക്ക് യോഗ്യത നേടുന്ന മത്സരങ്ങള്‍ക്കായി ദോഹയിലെത്തിയ ഇന്ത്യന്‍ ഫുട്ബോള്‍ ടീം പരിശീലനം ആരംഭിച്ചു. ബുധനാഴ്ച വെെകുന്നേരമാണ് ഇന്ത്യന്‍ സംഘം ദോഹയിലെത്തിയത്. തുടര്‍ന്ന് ടീം അംഗങ്ങള്‍ക്കും സ്റ്റാഫുകള്‍ക്കും നടത്തിയ കൊവിഡ് ടെസ്റ്റ് നെഗറ്റീവായതോടെയാണ് ഇന്ത്യന്‍ സംഘം പരിശീലനത്തിനിറങ്ങിയത്.
-
Gearing-up ⚙️ for the challenges ahead 🙌
— Indian Football Team (@IndianFootball) May 22, 2021 " class="align-text-top noRightClick twitterSection" data="
The #BlueTigers 🐯 had their training first training session in Doha, Qatar 🇶🇦 last night 🤩#WCQ 🏆 #BackTheBlue 💙 #BlueTigers 🐯 #IndianFootball ⚽ pic.twitter.com/QnAChPR086
">Gearing-up ⚙️ for the challenges ahead 🙌
— Indian Football Team (@IndianFootball) May 22, 2021
The #BlueTigers 🐯 had their training first training session in Doha, Qatar 🇶🇦 last night 🤩#WCQ 🏆 #BackTheBlue 💙 #BlueTigers 🐯 #IndianFootball ⚽ pic.twitter.com/QnAChPR086Gearing-up ⚙️ for the challenges ahead 🙌
— Indian Football Team (@IndianFootball) May 22, 2021
The #BlueTigers 🐯 had their training first training session in Doha, Qatar 🇶🇦 last night 🤩#WCQ 🏆 #BackTheBlue 💙 #BlueTigers 🐯 #IndianFootball ⚽ pic.twitter.com/QnAChPR086
അതേസമയം മൂന്ന് പോയിന്‍റുമായി ഗ്രൂപ്പ് ഇയിൽ നാലാം സ്ഥാനത്തുള്ള ഇന്ത്യന്‍ സംഘത്തിന്‍റെ ലോകകപ്പ് പ്രതീക്ഷകള്‍ ഇതിനകം അസ്തമിച്ചിട്ടുണ്ട്. ഇതോടെ 2023ൽ ചൈനയിൽ നടക്കുന്ന ഏഷ്യൻ കപ്പിനുള്ള യോഗ്യതയ്ക്കാവും ഇന്ത്യന്‍ സംഘത്തിന്‍റെ ശ്രമം. ജൂൺ മൂന്നിന് കരുത്തരായ ഖത്തറിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. രാത്രി 10.30നാണ് മത്സരം നടക്കുക. തുടര്‍ന്ന് ഏഴാം തിയതി വെെകീട്ട് 7.30ന് ബംഗ്ലാദേശിനെയും, 15ാം തിയതി വെെകീട്ട് 7.30ന് അഫ്ഗാനിസ്ഥാനെയും ഇന്ത്യ നേരിടും.
also read: ലാറ്റിനമേരിക്കന്‍ അങ്കത്തിനായി കാത്തിരിക്കുന്നു; മനസ് തുറന്ന് മെസി
കൊവിഡ് മുക്തനായി ക്യാപ്റ്റന്‍ സുനിൽ ഛേത്രി ടീമില്‍ തിരിച്ചെത്തിയുണ്ട്. എന്നാല്‍ കൊവിഡിനെത്തുടര്‍ന്ന് പരിശീലനക്യാമ്പ് വൈകാനിടയായതും ദുബായിൽ നടക്കാനിരുന്ന സൗഹൃദ മത്സരം നഷ്ടമായതുമുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് അനുകൂലമായ സാഹചര്യത്തിലല്ല യോഗ്യതാ മത്സരങ്ങളെന്ന് പരിശീലകന്‍ ഇഗോർ സ്റ്റീമാച്ച് നേരത്തെ പ്രതികരിച്ചിരുന്നു.
യോഗ്യതാ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം
ഗോൾകീപ്പർ : ഗുർപ്രീത് സിങ് സന്ധു, അമരീന്ദർ സിങ്, ധീരജ് സിങ്
ഫോര്‍വേഡുകൾ : സുനിൽ ഛേത്രി, ഇഷാൻ പണ്ഡിത, മൻവീർ സിങ്
ഡിഫൻ്റർമാർ : പ്രീതം കോട്ടൽ, രാഹുൽ ഭേക്കെ, നരേന്ദർ ഗെഹ്ലോട്, ചിൻഗ്ലെൻസന സിങ്, സന്ദേശ് ജിങ്കൻ, ആദിൽ ഖാൻ, ആകാശ് മിശ്ര, സുബാഷിഷ് ബോസ്
മിഡ്‌ഫീൽഡർമാർ : ഉദാന്ത സിങ്, ബ്രണ്ടൻ ഫെർണാണ്ടസ്, ലിസ്റ്റൻ കോളാസോ, റൗളിൻ ബോർജസ്, ഗ്ലാൻ മാർട്ടിൻസ്, അനിരുദ്ധ് ഥാപ്പ, പ്രണോയ് ഹൽദാർ, സുരേഷ് സിങ്, ലാലെങ്മാവിയ റാൾട്ടെ, സഹൽ അബ്ദുൽ സമദ്, യാസിർ മൊഹമ്മദ്, ലാൽറിൻസുവാല ചാങ്‌തെ, ബിപിൻ സിങ്, ആഷിഖ് കരുണിയൻ.