ETV Bharat / sports

പ്രീമിയര്‍ ലീഗില്‍ ഫുള്‍ഹാമിനെതിരെ ജയിച്ച് തുടങ്ങി ഗണ്ണേഴ്‌സ് - ആഴ്‌സണല്‍ വാര്‍ത്ത

കഴിഞ്ഞ സീസണില്‍ എഫ്‌എ കപ്പും കമ്മ്യൂണിറ്റി ഷീല്‍ഡും സ്വന്തമാക്കിയ ആഴ്‌സണല്‍ ഇത്തവണ മികച്ച ഫോമിലാണ്

premier League news  arsenal news  fa cup news  പ്രീമിയര്‍ ലീഗ് വാര്‍ത്ത  ആഴ്‌സണല്‍ വാര്‍ത്ത  എഫ്‌എ കപ്പ് വാര്‍ത്ത
ലകസറ്റെ
author img

By

Published : Sep 12, 2020, 10:33 PM IST

Updated : Sep 12, 2020, 10:39 PM IST

ലണ്ടന്‍: പ്രീമിയര്‍ ലീഗിലെ ഈ സീസണിലെ ആദ്യ മത്സരത്തില്‍ ആഴ്‌സണലിന് തകര്‍പ്പന്‍ ജയം. ഫുള്‍ഹാമിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ഗണ്ണേഴ്‌സ് പരാജയപ്പെടുത്തി. ആദ്യ പകുതിയിലെ എട്ടാം മിനിട്ടില്‍ ലകസറ്റെയിലൂടെയാണ് ഗണ്ണേഴ്‌സ് അക്കൗണ്ട് തുറന്നത്.

ചെല്‍സിയില്‍ നിന്നും ആഴ്‌സണില്‍ എത്തിയ ബ്രസീലിയന്‍ താരം വില്ലിയന്‍റെ അസിസ്റ്റിലൂടെ രണ്ടാം പകുതിയില്‍ ഗബ്രിയേലും ഒബാമയാങ്ങും ഫുള്‍ഹാമിന്‍റെ വലയിലേക്ക് നിറയൊഴിച്ചു. രണ്ടാം പകുതിയിലെ 49ാം മിനിട്ടിലായിരുന്നു ഗബ്രിയേലിന്‍റെ ഗോള്‍ പിറന്നത്. പിന്നാലെ എട്ട് മിനിട്ടുകള്‍ക്ക് ശേഷം ഒബാമയാങ്ങും വല ചലിപ്പിച്ചു. വില്ലിയന്‍ നിറഞ്ഞ് കളിച്ച മത്സരത്തില്‍ ആഴ്‌സണലാണ് ഭൂരിഭാഗം സമയവും പന്ത് കൈവശം വെച്ചത്.

ലീഗിലെ മറ്റൊരു മത്സരത്തില്‍ സതാംപ്‌റ്റണിനെ ഏകപക്ഷീയമായ ഒരു ഗോളിന് ക്രിസ്റ്റല്‍ പാലസ് പരാജയപ്പെടുത്തി. ഐവറി കോസ്റ്റിന്‍റെ സാഹയാണ് ക്രിസ്റ്റല്‍ പാലസിന് വേണ്ടി ഗോളടിച്ചത്.

Last Updated : Sep 12, 2020, 10:39 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.