ലണ്ടന്‍: യൂറോപ്യന്‍ ചാമ്പ്യന്‍മാരായ ലിവർപൂളിന് യുവേഫ 11,000 ഡോളർ പിഴ ചുമത്തി. കാണികൾ മെതാനത്തേക്ക് അതിക്രമിച്ച് കടന്നതിനെ തുടർന്നാണ് യൂണിയന്‍ ഓഫ് യൂറോപ്യന്‍ ഫുട്ബോൾ അസോസിയേഷന്‍റെ നടപടി. റെഡ് ബുൾ സാൽസ്ബർഗിന്‍റെ ഹോം ഗ്രൗണ്ടില്‍ ലിവർപൂളിന് എതിരേ നടന്ന മത്സരത്തിലായിരുന്നു സംഭവം. ലിവർപൂൾ മൈതാനത്ത് നടന്ന മത്സരത്തിന്‍റെ അവസാനം ആരാധകർ ഗ്രൗണ്ടിലേക്ക് ഇറങ്ങുകയായിരുന്നു. ഗ്രൗണ്ട് കാണികള്‍ കീഴടക്കിയതിനെ തുടർന്ന് യുവേഫ ലിവർപൂളിനെതിരേ പിഴ ചുമത്തുകയും ചെയ്തു. ഈ മാസം രണ്ടിന് നടന്ന ആ മത്സരത്തില്‍ മൂന്നിന് എതിരേ നാല് ഗോളുകൾക്ക് ലിവർപൂൾ ജയിച്ചിരുന്നു.
ഈ മാസം ആദ്യം ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആരാധകർ കളിക്കളത്തിലേക്ക് അക്ഷേപകരമായ വസ്തു എറിഞ്ഞതിനെ തുടർന്ന് മാഞ്ചസ്റ്റർ സിറ്റിക്ക് എതിരേയും യുവേഫ 15,018 ഡോളര്‍ പിഴ ചുമത്തിയിരുന്നു. ഡൈനാമോ സാഗെർബിനെതിരായ മത്സരത്തിലായിരുന്നു സംഭവം. ആരാധകർ മത്സരത്തിനിടെ ശല്യം ചെയ്തതിന് സ്കോട്ടിഷ് ചാമ്പ്യന്‍ സെല്‍ട്ടിക്കിനെതിരേയും യുവേഫ പിഴ ചുമത്തിയുട്ടുണ്ട്. 13,350 ഡോളറാണ് പിഴ സെല്‍ട്ടിനെതിരേ പിഴ ചുമത്തിയിരിക്കുന്നത്.
ആരാധകരുടെ ആവേശം അതിരുവിട്ടു; ലിവർപൂളിനും മാഞ്ചസ്റ്റർ സിറ്റിക്കും പിഴ - ലിവർപൂളിന് പിഴ വാർത്ത
മത്സരത്തിനിടെ ആരാധകർ അതിക്രമം കാണിച്ചതിനെ തുടർന്ന് യുവേഫ ലിവർപൂളിനും മാഞ്ചസ്റ്റർ സിറ്റിക്കും പിഴ ചുമത്തി
![ആരാധകരുടെ ആവേശം അതിരുവിട്ടു; ലിവർപൂളിനും മാഞ്ചസ്റ്റർ സിറ്റിക്കും പിഴ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4789600-373-4789600-1571382136775.jpg?imwidth=3840)