ലണ്ടന്‍: എഫ്‌എ കപ്പിന്‍റെ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിന് ചെല്‍സിയും. ബേണ്‍സ്‌ലിയെ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ചെല്‍സി അവസാന എട്ടില്‍ എത്തിയത്. ചെല്‍സിക്ക് വേണ്ടി രണ്ടാം പകുതിയില്‍ ടാമി എബ്രഹാം വിജയ ഗോള്‍ സ്വന്തമാക്കി. മത്സരത്തില്‍ ഉടനീളം ആക്രമിച്ച് കളിച്ച ബേണ്‍സ്‌ലിക്ക് ചെല്‍സിയുടെ പ്രതിരോധത്തെ മറികടക്കാന്‍ സാധിച്ചില്ല.
-
Onto the quarter-finals! 👊🏾💪🏾 #FACup #CFC pic.twitter.com/2evpTFN4rZ
— Emerson Palmieri (@emersonpalmieri) February 11, 2021 " class="align-text-top noRightClick twitterSection" data="
">Onto the quarter-finals! 👊🏾💪🏾 #FACup #CFC pic.twitter.com/2evpTFN4rZ
— Emerson Palmieri (@emersonpalmieri) February 11, 2021Onto the quarter-finals! 👊🏾💪🏾 #FACup #CFC pic.twitter.com/2evpTFN4rZ
— Emerson Palmieri (@emersonpalmieri) February 11, 2021
14 ഷോട്ടുകള്‍ ഉതിര്‍ത്ത ബേണ്‍സ്‌ലിയുടെ നാല് ഷോട്ടുകള്‍ ലക്ഷ്യത്തിലേക്കെത്തിയെങ്കിലും ഗോള്‍വര മറികടക്കാനായില്ല. മറുഭാഗത്ത് ആറ് ഷോട്ടുകള്‍ മാത്രം തൊടുത്ത തോമസ് ട്യുഷലിന്‍റെ ശിഷ്യന്‍മാര്‍ ലക്ഷ്യത്തിലേക്ക് തൊടുത്ത ഒരു ഷോട്ട് വലയിലെത്തിച്ചു.
സതാംപ്‌റ്റണ്‍ ടൂര്‍ണമെന്‍റിലെ മറ്റൊരു അഞ്ചാം റൗണ്ട് പോരാട്ടത്തില്‍ വോള്‍വ്‌സിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ഡാനി ഇങ്സ്, സ്‌റ്റുവര്‍ട്ട് ആംസ്‌ട്രോങ് എന്നിവര്‍ സതാംപ്‌റ്റണായി വല കുലുക്കി.