ETV Bharat / sports

സിമിയോണിക്കൊപ്പം കത്തിക്കയറി സുവാരസ്; അത്‌ലറ്റിക്കോ മാഡ്രിഡിന് വമ്പന്‍ ജയം

ഗ്രാനഡക്ക് എതിരായ മത്സരത്തില്‍ ഒന്നിനെതിരെ ആറ് ഗോളുകളുടെ വമ്പന്‍ ജയമാണ് അത്‌ലറ്റിക്കോ മാഡ്രിഡ് സ്വന്തമാക്കിയത്. പകരക്കാരനായി ഇറങ്ങിയ സുവാരസ് രണ്ട് ഗോളുമായി തിളങ്ങി

സുവാരസ് വീണ്ടും കളത്തില്‍ വാര്‍ത്ത  അത്‌ലറ്റിക്കോക്ക് ജയം വാര്‍ത്ത  suarez again in feeld news  atletico win news
സിമിയോണി, സുവാരസ്
author img

By

Published : Sep 28, 2020, 9:41 PM IST

മാഡ്രിഡ്: ബാഴ്‌സലോണ വിട്ട യുറുഗ്വന്‍ സൂപ്പര്‍ താരം ലൂയി സുവാരസിന് അത്‌ലറ്റിക്കോ മാഡ്രിഡില്‍ മികച്ച തുടക്കം. ഗ്രാനഡക്ക് എതിരായ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങി രണ്ട് ഗോളും ഒരു അസിസ്റ്റുമാണ് സുവാരസ് സ്വന്തം പേരില്‍ കുറിച്ചത്. ഗ്രാനഡക്ക് എതിരായ മത്സരത്തില്‍ ഒന്നിനെതിരെ ആറ് ഗോളുകളുടെ വമ്പന്‍ ജയമാണ് അത്‌ലറ്റിക്കോ സ്വന്തമാക്കിയത്.

71ാം മിനിട്ടില്‍ ഡിയേഗോ കോസ്റ്റക്ക് പകരക്കാരനായി കളത്തിലിറങ്ങിയ സുവാരസ് 14 മിനിട്ടിന് ശേഷം ഗ്രാനഡയുടെ ഗോള്‍ മുഖത്ത് ആദ്യ വെടി പൊട്ടിച്ചു. അധികസമയത്തെ 90ാം മിനിട്ടിലായിരുന്നു രണ്ടാമത്തെ ഗോള്‍. സുവാരസിന്‍റെ ഷോര്‍ട്ട് വലകാത്ത റൂയി സില്‍വയുടെ കൈകളില്‍ തട്ടി തെറിച്ചെങ്കിലും സുവാരസിന്‍റെ അടുത്ത ശ്രമത്തില്‍ പന്ത് വലയിലെത്തി.

5.5 മില്യണ്‍ പൗണ്ടിനാണ് പരിശീലകന്‍ സിമിയോണി സുവാരസിനെ അത്‌ലറ്റിക്കോയുടെ കൂടാരത്തില്‍ എത്തിച്ചത്. ബാഴ്‌സയുടെ പുതിയ പരിശീലകന്‍ റൊണാള്‍ഡ് കോമാന്‍ എഴുതിത്തള്ളിയ സുവാരസിന് പുതിയ തട്ടകത്തില്‍ പലതും തെളിയിക്കാനുണ്ടെന്ന് പറയാതെ പറയുകയായിരുന്നു ഗ്രാനഡക്ക് എതിരായ മത്സരത്തില്‍.

ഒമ്പതാം മിനിട്ടില്‍ ഡിയാഗോ കോസ്റ്റയും 47ാം മിനിട്ടില്‍ എയിഞ്ചല്‍ കൊറിയയും 65ാം മിനിട്ടില്‍ ജോ ഫെലിക്‌സും 72ാം മിനിട്ടില്‍ മാര്‍ക്കോസും ഗ്രാനഡയുടെ വല ചലിപ്പിച്ചു. 87ാം മിനിട്ടില്‍ ജോര്‍ജെ വിദാലാണ് ഗ്രാനഡയുടെ ആശ്വാസ ഗോള്‍ നേടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.