ഫത്തോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അപരാജിത കുതിപ്പ് തുടര്‍ന്ന് ഈസ്റ്റ് ബംഗാള്‍. മുന്‍ ചാമ്പ്യന്‍മാരായ ബംഗളൂരു എഫ്‌സിക്കെതിരായ പോരാട്ടത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് ഈസ്റ്റ് ബംഗാള്‍ വിജയിച്ചു. 20ാം മിനിട്ടില്‍ സ്റ്റെയിന്‍മാനാണ് ഈസ്റ്റ് ബംഗാളിനായി വല കുലുക്കിയത്. ലീഗില്‍ തുടര്‍ച്ചയായി അഞ്ചാമത്തെ മത്സരത്തിലാണ് ഈസ്റ്റ് ബംഗാള്‍ പരാജയം അറിയാതെ മുന്നോട്ട് പോകുന്നത്.
-
FULL-TIME | #BFCSCEB
— Indian Super League (@IndSuperLeague) January 9, 2021 " class="align-text-top noRightClick twitterSection" data="
𝐁𝐈𝐆 𝐁𝐈𝐆 উইন for @sc_eastbengal 👏#HeroISL #LetsFootball pic.twitter.com/iEUTWikMVs
">FULL-TIME | #BFCSCEB
— Indian Super League (@IndSuperLeague) January 9, 2021
𝐁𝐈𝐆 𝐁𝐈𝐆 উইন for @sc_eastbengal 👏#HeroISL #LetsFootball pic.twitter.com/iEUTWikMVsFULL-TIME | #BFCSCEB
— Indian Super League (@IndSuperLeague) January 9, 2021
𝐁𝐈𝐆 𝐁𝐈𝐆 উইন for @sc_eastbengal 👏#HeroISL #LetsFootball pic.twitter.com/iEUTWikMVs
ബംഗളൂരു തുടര്‍ച്ചയായ നാലാമത്തെ മത്സരത്തിലും പരാജയം ഏറ്റുവാങ്ങി. നേരത്തെ ഹാട്രിക്ക് തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ പരിശീലകന്‍ കാര്‍ലോസ് ക്വാഡ്രറ്റിനെ ബംഗളൂരു പുറത്താക്കിയിരുന്നു.
ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഈസ്റ്റ് ബംഗാള്‍ 10 പോയിന്‍റുമായി ഒമ്പതാം സ്ഥാനത്ത് തുടരുകയാണ്. ബംഗളൂരു എഫ്‌സി 12 പോയിന്‍റുമായി ആറാം സ്ഥാനത്താണ്.