ETV Bharat / sports

നെയ്മറിനെ നായകനാക്കില്ലെന്ന് പി എസ് ജി പരിശീലകൻ

നെയ്മർക്ക് ലഭിച്ച വിലക്ക് അംഗീകരിക്കുന്നുവെന്ന് തോമസ് ടൂഹല്‍

author img

By

Published : May 11, 2019, 5:28 PM IST

നെയ്മറിനെ നായകനാക്കില്ലെന്ന് പി എസ് ജി പരിശീലകൻ

പാരിസ്: അടുത്ത സീസണില്‍ ബ്രസീലിയൻ സൂപ്പർ താരം നെയ്മറിനെ പി എസ് ജിയുടെ നായകനാക്കില്ലെന്ന് പരിശീലകൻ തോമസ് ടൂഹല്‍. നിലവിലെ നായകന്മാരായ തിയാഗോ സില്‍വ, മാർക്വീഞ്ഞോസ് എന്നിവർ മികച്ച രീതിയില്‍ ടീമിനെ നയിക്കുന്നുണ്ടെന്നും അവരെ മാറ്റാൻ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നെയ്മർ ഫുട്ബോളിലെ കലാകാരനാണെന്ന് പറയുന്ന ടൂഹല്‍, നെയ്മറിന്‍റെ കഴിവുകൊണ്ടും കളിക്കളത്തില്‍ കാണിക്കുന്ന ധൈര്യം കൊണ്ടും നായകനാകാമെന്നും പറഞ്ഞു. എന്നാല്‍ ഇപ്പോഴത്തെ നായകന്മാരില്‍ താൻ സംതൃപ്തനാണെന്നും അതിനാല്‍ മാറ്റം വന്നേക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സീസണില്‍ ലീഗ് വൺ കിരീടം സ്വന്തമാക്കിയ പി എസ് ജി സീസണിന്‍റെ അവസാനത്തോടെ ഫോം കണ്ടെത്താൻ വിഷമിച്ചിരുന്നു. അവസാനം കളിച്ച ഏഴ് മത്സരങ്ങളില്‍ പി എസ് ജിക്ക് ജയിക്കാൻ കഴിഞ്ഞത് ഒര് കളിയില്‍ മാത്രമാണ. ഫ്രഞ്ച് ലീഗ് മത്സരത്തിന് ശേഷം ആരാധകന്‍റെ മുഖത്തടിച്ചതിന് നെയ്മർക്ക് ലഭിച്ച വിലക്ക് അംഗീകരിക്കുന്നതായും തോമസ് ടൂഹല്‍ പറഞ്ഞു. മൂന്ന് മത്സരങ്ങളിലാണ് നെയ്മറിന് വിലക്ക്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.