യൂറോപ്പ ലീഗില്‍ സ്ലാവിയയെ സ്വന്തം തട്ടക്കത്തില്‍ കീഴടക്കി ചെല്‍സി. ക്വാർട്ടർ ഫൈനലിന്‍റെ ആദ്യ പാദ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ചെല്‍സിയുടെ ജയം.
-
Full-time: Slavia Prague 0-1 Chelsea 🙌
— Chelsea FC (@ChelseaFC) April 11, 2019 " class="align-text-top noRightClick twitterSection" data="
We have the advantage in this quarter-final tie courtesy of a @marcosalonso03 header! #SLACHE pic.twitter.com/hlOqwWTidU
">Full-time: Slavia Prague 0-1 Chelsea 🙌
— Chelsea FC (@ChelseaFC) April 11, 2019
We have the advantage in this quarter-final tie courtesy of a @marcosalonso03 header! #SLACHE pic.twitter.com/hlOqwWTidUFull-time: Slavia Prague 0-1 Chelsea 🙌
— Chelsea FC (@ChelseaFC) April 11, 2019
We have the advantage in this quarter-final tie courtesy of a @marcosalonso03 header! #SLACHE pic.twitter.com/hlOqwWTidU
മത്സരത്തിന്‍റെ 86ാം മിനിറ്റില്‍ വില്ല്യന്‍റെ ക്രോസില്‍ നിന്ന് മാർക്കസ് അലോൺസോ നേടിയ ഗോളാണ് ചെല്‍സിക്ക് വിജയം സമ്മാനിച്ചത്. സെമി ഫൈനല്‍ സാധ്യതകൾ സജീവമാക്കാൻ ചെല്‍സിക്ക് ഈ ജയത്തോടെ സാധിച്ചു. മത്സരത്തില്‍ ഉടനീളം പന്ത് കൈവശം വച്ചത് ചെല്‍സിയായിരുന്നുവെങ്കിലും സ്ലാവിയയുടെ ഗോൾകീപ്പറെ കാര്യമായി പരീക്ഷിക്കാൻ ചെല്‍സിക്ക് കഴിഞ്ഞില്ല. രണ്ടാം പകുതിയില്‍ സ്ലാവിയ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. തുടർന്ന് മത്സരം സമനിലയില്‍ കലാശിക്കുമെന്ന് കരുതിയ ഘട്ടത്തിലാണ് ചെല്‍സിക്ക് വേണ്ടി അലോൺസോ വിജയഗോൾ നേടിയത്.
ഏവേ ഗോൾ നേടിയ ചെല്‍സി രണ്ടാം പാദ മത്സരത്തില്‍ ലീഡുയർത്താനാകും ശ്രമിക്കുക. ഏപ്രില്‍ 19നാണ് ക്വാർട്ടർ ഫൈനലിന്‍റെ രണ്ടാം പാദ മത്സരം.