ETV Bharat / sports

മെസിയുടെ വരുമാനം പുറത്ത് വിട്ട് സ്‌പാനിഷ് മാധ്യമം; നാല് സീസണിടെ ലഭിച്ചത് 555 മില്യണ്‍ യൂറോ - 555 മില്യണ്‍ യൂറോ വാര്‍ത്ത

ലഭിച്ച വരുമാനത്തിന്‍റെ പകുതി മെസി സ്‌പെയിനില്‍ നികുതിയായി നല്‍കണം. സ്‌പാനിഷ് ലാലിഗയില്‍ നാളെ പുലര്‍ച്ചെ നടക്കുന്ന മത്സരത്തില്‍ ബാഴ്‌സലോണ അത്‌ലറ്റിക്കോ ബില്‍ബാവോയെ നേരിടും.

messi earning news  555 million euros news  555 മില്യണ്‍ യൂറോ വാര്‍ത്ത  മെസിയുടെ വരുമാനം വാര്‍ത്ത
മെസി
author img

By

Published : Jan 31, 2021, 5:35 PM IST

ബാഴ്‌സലോണ: അര്‍ജന്‍റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസി കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കരാര്‍ അടിസ്ഥാനത്തില്‍ ബാഴ്‌സലോണയില്‍ നിന്നും സ്വന്തമാക്കിയത് 555 മില്യണ്‍ യൂറോ. 4,911.15 കോടി രൂപയോളം വരും ഈ തുക. സ്‌പാനിഷ് മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്. 2017ല്‍ മെസി ബാഴ്‌സലോണയുമായുണ്ടാക്കിയ കരാറിനെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ടെന്നും വാര്‍ത്തയിലുണ്ട്. പ്രതിവര്‍ഷം കരാറിന്‍റെയും മറ്റും അടിസ്ഥാനത്തില്‍ 138 യൂറോയാണ് മെസിക്ക് ലഭിക്കുന്ന വരുമാനം. ഒരു കായകതാരവുമായുണ്ടാക്കുന്ന ഏറ്റവും വലിയ കോണ്‍ട്രാക്‌ടാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കരാറടിസ്ഥാനത്തില്‍ ലഭിക്കുന്ന തുകയുടെ പകുതിയോളം മെസി സ്‌പെയിനില്‍ നികുതിയായി നല്‍കേണ്ടി വരും.

നാല് സീസണിടെ ലയണല്‍ മെസിയുടെ വരുമാനം 555 മില്യണ്‍ യൂറോ.

മെസിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ബാഴ്‌സലോണ 30തോളം കിരീടങ്ങളാണ് സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ക്ലബില്‍ താന്‍ സംതൃപ്‌തനല്ലെന്ന് വ്യക്തമാക്കിയ മെസി ബാഴ്‌സ വിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനായി ബാഴ്‌സലോണക്ക് ബ്യൂറോ ഫാക്‌സ് നല്‍കിയെങ്കിലും ഫ്രീ ട്രാന്‍സ്‌ഫറായി ക്ലബ് വിടാന്‍ സാധിക്കില്ലെന്ന നിലപാടാണ് ക്ലബ് പ്രസിഡന്‍റ് ജോസഫ് ബെര്‍ത്തോമ്യു ഉള്‍പ്പെടെ അന്ന് സ്വീകരിച്ചത്.

സ്‌പാനിഷ് ലാലിഗയില്‍ നാളെ പുലര്‍ച്ചെ നടക്കുന്ന മത്സരത്തില്‍ ബാഴ്‌സലോണ അത്‌ലറ്റിക്കോ ബില്‍ബാവോയെ നേരിടും. മത്സരം പുലര്‍ച്ചെ 1.30ന് ആരംഭിക്കും. 19 മത്സരങ്ങളില്‍ നിന്നും 37 പോയിന്‍റുള്ള ബാഴ്‌സലോണ നിലവില്‍ ലീഗിലെ പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.