ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഈ മാസത്തെ താരമായി ടോട്ടനന്ഹാം ഹോട്ട്സ്ഫറിന്റെ ദക്ഷിണ കൊറിയന്‍ ഫോര്‍വേഡ് സണ്ഹ്യൂമിനെ തെരഞ്ഞെടുത്തു. പ്രീമയര്‍ ലീഗില്‍ ഒക്ടോബറിലെ പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നും നാല് ഗോളും രണ്ട് അസിസ്റ്റുമാണ് സണ്ണിന്റെ പേരിലുള്ളത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് എതിരായ മത്സരത്തില്‍ ഇരട്ട ഗോളുകള്‍ സ്വന്തമാക്കിയ ഹ്യൂമിന് എട്ട് ഗോളുകളുമായി ലീഗിലെ ഈ സീസണില്‍ ടോപ്പ് സ്കോററാണ്.
നിലവില്‍ ലീഗിലെ പോയിന്റ് പട്ടികയില്‍ എട്ട് മത്സരങ്ങളില്‍ നിന്നും അഞ്ച് ജയവുമായി ടോട്ടന്‍ഹാം രണ്ടാം സ്ഥാനത്താണ്. ഈ മാസം 21ന് മാഞ്ചസ്റ്റര്‍ സിറ്റിക്ക് എതിരെ ഹോം ഗ്രൗണ്ടില്‍ രാത്രി 11 മണിക്കാണ് അടുത്ത മത്സരം.