ETV Bharat / sports

സൈനിക പരിശീലനം നടത്തി ഫുട്‌ബോൾ താരം സണ്‍ ഹ്യൂമിന്‍ - south korea news

മൂന്നാഴ്‌ചത്തെ നിർബന്ധിത സൈനിക പരിശീലനമാണ് ദക്ഷിണ കൊറിയന്‍ ഫുട്‌ബോൾ താരം സണ്‍ ഹ്യൂമിന്‍ പൂർത്തിയാക്കിയത്

സണ്‍ ഹ്യൂമിന്‍ വാർത്ത  ദക്ഷിണ കൊറിയ വാർത്ത  സൈനിക പരിശീലനം വാർത്ത  son heung-min news  south korea news  military training news
സണ്‍ ഹ്യൂമിന്‍
author img

By

Published : May 9, 2020, 10:08 AM IST

സിയോൾ: സ്വന്തം നാട്ടില്‍ സൈനിക പരിശീലനം പൂർത്തിയാക്കി ദക്ഷിണ കൊറിയന്‍ ഫുട്‌ബോൾ താരം സണ്‍ ഹ്യൂമിന്‍. നിലവില്‍ പ്രീമിയർ ലീഗ് ക്ലബായ ടോട്ടനം ഹോട്‌സ്‌പറിന്‍റെ മുന്നേറ്റ താരമാണ് സണ്‍. മൂന്നാഴ്‌ചത്തെ നിർബന്ധിത സൈനിക പരിശീലനമാണ് അദ്ദേഹം പൂർത്തിയാക്കിയത്. യൂണിറ്റില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ച അഞ്ച് പേരില്‍ ഒരാളായി സണ്‍ തെരഞ്ഞെടുക്കപെടുകയും ചെയ്‌തു. ദക്ഷിണ കൊറിയയുടെ മറൈന്‍ വിഭാഗം അവരുടെ ഫേസ്‌ബുക്ക് പേജില്‍ സണ്‍ പരിശീലനം പൂർത്തിയാക്കിയതിന്‍റെ ചിത്രം പോസ്റ്റ് ചെയ്‌തു. എം-16 റൈഫിളും പിടിച്ച് സണ്‍ നില്‍ക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്‌തിരിക്കുന്നത്.

കഴിഞ്ഞ ഏപ്രിലിലാണ് അദ്ദേഹം ജെജു ദ്വീപില്‍ പരിശീലനത്തിനായി എത്തിയത്. അവിടെ ടിയർ ഗ്യാസ് ട്രെയിനിങ്, റൈഫിൾ ട്രെയിനിങ് തുടങ്ങിയവ അദ്ദേഹത്തിന് ലഭിച്ചു. 157 അംഗ സംഘത്തോടൊപ്പമായിരുന്നു സണ്ണിന്‍റെ പരിശീലനം.

ദക്ഷിണ കൊറിയയില്‍ രണ്ട് വർഷത്തെ നിർബന്ധിത സൈനിക സേവനം നിലനില്‍ക്കുന്നുണ്ട്. 1.3 മില്യണോളം വരുന്ന ഉത്തര കൊറിയന്‍ സൈന്യത്തെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായാണ് ഇത്. ആറ് ലക്ഷത്തോളം സൈനികരാണ് ദക്ഷിണ കൊറിയക്ക് ഉള്ളത്. അതേസമയം പ്രീമിയർ ലീഗ് മത്സരങ്ങൾ കൊവിഡ് 19 കാരണം മാർച്ച് മധ്യത്തോടെ നിർത്തിവെച്ചിരിക്കുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.