പാരിസ് : സെക്‌സ് ടേപ്പ് ഉപയോഗിച്ച് സഹ താരത്തെ ഭീഷണിപ്പെടുത്തിയെന്ന കുറ്റത്തിന് ഫ്രഞ്ച് സ്ട്രൈക്കര്‍ കരീം ബെന്‍സിമയെ കോടതി ശിക്ഷിച്ചു. ഒരു വര്‍ഷത്തെ സസ്‌പെന്‍ഡഡ് തടവും (Suspended Prison Sentence) 75,000 യൂറോ പിഴയുമാണ് ഫ്രഞ്ച് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.
ഫ്രഞ്ച് താരം മാത്യു വെല്‍ബ്യുനയെ ഭീഷണിപ്പെടുത്തിയ കേസിലാണ് മറ്റ് അഞ്ചുപേരോടൊപ്പം ബെന്‍സിമയേയും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. കഴിഞ്ഞ ഒരു മാസമായി കേസിലെ വിചാരണ നടക്കുകയായിരുന്നു. 2015-ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്.
also read: Gautam Gambhir | ഗൗതം ഗംഭീറിന് വധഭീഷണി ; സുരക്ഷ വര്‍ധിപ്പിച്ചു
വിധി ഞെട്ടിക്കുന്നതാണെന്ന് ബെന്‍സിമയുടെ അഭിഭാഷകന്‍ പ്രതികരിച്ചു. കുറ്റം ചെയ്‌തിട്ടില്ലെന്നും വെല്‍ബ്യുനയെ രക്ഷിക്കുകയായിരുന്നു തന്‍റെ ലക്ഷ്യമെന്നുമായിരുന്നു വിചാരണ വേളയില്‍ ബെന്‍സിമ വാദിച്ചിരുന്നത്.
സസ്‌പെന്‍ഡഡ് തടവായതിനാല്‍ ബെന്‍സിമയ്‌ക്ക് ജയിലില്‍ കിടക്കേണ്ടിവരില്ല. പ്രൊബേഷന്‍ കാലാവധിയില്‍ കുറ്റകൃത്യം ആവര്‍ത്തിക്കുകയാണെങ്കില്‍ മാത്രമേ തടവ് ശിക്ഷ ലഭിക്കൂ.