പാരീസ്: ഫ്രഞ്ച് ലീഗില്‍ പി.എസ്.ജിയെ സമനിലയില്‍ കുരുക്കി മാഴ്സെ എഫ്.സി. സൂപ്പര്‍ താരങ്ങള്‍ അണിനിരന്ന മത്സരത്തില്‍ പി.എസ്.ജിയെ ഗോള്‍ രഹിത സമനിലയിലാണ് മാഴ്‌സെ കുരുക്കിയത്. മത്സരത്തിന്‍റെ 20 മിനുട്ടിന് മുമ്പ് ഇരു സംഘവും ഓരോ തവണ വലകുലുക്കിയെങ്കിലും വാറിലൂടെ ഓഫ് സൈഡ് വിധിച്ച് ഗോള്‍ നിഷേധിക്കപ്പെട്ടു.
56 മിനുട്ടില്‍ ചെങ്കിസ് ഉണ്ടറിനെ ഫൗൾ ചെയ്തതിന് അഷ്‌റഫ് ഹക്കിമി ചുവപ്പ് കാർഡ് കണ്ടത് പി.എസ്.ജിക്ക് തിരിച്ചടിയായി. ആദ്യം മഞ്ഞ കാര്‍ഡ് പുറത്തെടുത്ത റഫറി വാര്‍ പരിശോധനയിലൂടെയാണ് ചുവപ്പ് നീട്ടിയത്. ഫ്രഞ്ച് ക്ലാസിക്കോയില്‍ 1998 നവംബറിന് ശേഷം ഇതാദ്യമായാണ് ചിരവൈരികള്‍ തമ്മിലുള്ള മത്സരം ഗോള്‍ രഹിതമായി പിരിയുന്നത്.
-
🔚 FINAL WHISTLE! #OMPSG
— Ligue1 English (@Ligue1_ENG) October 24, 2021 " class="align-text-top noRightClick twitterSection" data="
Points shared between @OM_English and @PSG_English ⚖️ pic.twitter.com/9fCVIHjNQO
">🔚 FINAL WHISTLE! #OMPSG
— Ligue1 English (@Ligue1_ENG) October 24, 2021
Points shared between @OM_English and @PSG_English ⚖️ pic.twitter.com/9fCVIHjNQO🔚 FINAL WHISTLE! #OMPSG
— Ligue1 English (@Ligue1_ENG) October 24, 2021
Points shared between @OM_English and @PSG_English ⚖️ pic.twitter.com/9fCVIHjNQO
മത്സരത്തിനിടെ പി.എസ്.ജി താരങ്ങൾക്ക് നേരെ മാഴ്സെ ആരാധകര്‍ വെള്ളക്കുപ്പികളെറിഞ്ഞത് വിവാദമായി. 11 മത്സരങ്ങളിൽ നിന്നും 28 പോയിന്‍റുള്ള പി.എസ്.ജിയാണ് ലീഗിൽ തലപ്പത്തുള്ളത്. 10 മത്സരങ്ങളിൽ നിന്ന് 18 പോയിന്‍റുമായി മാഴ്സെ നാലാം സ്ഥാനത്താണ്.
സിരി എയില്‍ യുവന്‍റസ് ഇന്‍റർ മിലാൻ പോരാട്ടം സമനിലയില്‍
ഇറ്റാലിയന്‍ ലീഗായ സിരി എയില്‍ യുവന്‍റസ് ഇന്‍റർ മിലാൻ മത്സരവും സമനിലയില്‍ കലാശിച്ചു. ഓരോ ഗോളുകള്‍ വീതം നേടിയാണ് ഇരും സംഘവും സമനിയില്‍ പിരിഞ്ഞത്. മത്സരത്തിന്‍റെ 17ാം മിനിട്ടില്‍ ഏദൻ ജെക്കോയിലൂടെ മിലാൻ ലീഡെടുത്ത മിലാന് 89ാം മിനുട്ടിലാണ് പൗലോ ഡൈബലയുലൂടെ യുവന്‍റസ് മറുപടി നല്‍കിയത്.
-
FT | ⌛️ | Honours even in the Derby d’🇮🇹#InterJuve #FinoAllaFine #ForzaJuve pic.twitter.com/uZcwHflZbq
— JuventusFC (@juventusfcen) October 24, 2021 " class="align-text-top noRightClick twitterSection" data="
">FT | ⌛️ | Honours even in the Derby d’🇮🇹#InterJuve #FinoAllaFine #ForzaJuve pic.twitter.com/uZcwHflZbq
— JuventusFC (@juventusfcen) October 24, 2021FT | ⌛️ | Honours even in the Derby d’🇮🇹#InterJuve #FinoAllaFine #ForzaJuve pic.twitter.com/uZcwHflZbq
— JuventusFC (@juventusfcen) October 24, 2021
അലക്‌സ് സാൻഡ്രോയെ ഡെന്‍സല്‍ ഡംഫ്രീസ് ബോക്‌സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റിയാണ് താരം ലക്ഷ്യത്തിലെത്തിച്ചത്. അതേസമയം ലീഗില്‍ ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 18 പോയിന്‍റുള്ള ഇന്‍റര്‍മിലാന്‍ മൂന്നാം സ്ഥാനത്തും 15 പോയിന്‍റുള്ള യുവന്‍റസ് ആറാം സ്ഥാനത്തുമാണ്. 25 പോയിന്‍റുമായി നാപോളിയാണ് തലപ്പത്തുള്ളത്.