ETV Bharat / sports

സീരി എ: പാർമയുടെ രണ്ട് കളിക്കാർക്ക് കൊവിഡ് 19

author img

By

Published : May 17, 2020, 4:05 PM IST

കൊവിഡ് 19 സ്ഥിരീകരിച്ച രണ്ട് പേരും പൂർണ ആരോഗ്യവാന്‍മാരാണെന്നും രോഗ ലക്ഷണങ്ങൾ ഇല്ലെന്നും പാർമ ക്ലബ് അധികൃതർ വ്യക്തമാക്കി

സീരി എ വാർത്ത  പാർമ വാർത്ത  കൊവിഡ് 19 വാർത്ത  serie a news  parma news  covid 19 news
പാർമ

പാർമ: ഇറ്റാലിയന്‍ സീരി എയിലെ രണ്ട് താരങ്ങൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ലീഗിലെ പാർമയുടെ താരങ്ങൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ക്ലബ് അധികൃതർ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇരുവരുടെയും പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വൈറസ് ബാധ സ്ഥിരീകരിച്ച രണ്ട് കളിക്കാരെയും ചികിത്സയില്‍ പ്രവേശിപ്പിച്ചു. ഇരുവരും പൂർണ ആരോഗ്യവാന്‍മാരായിരുന്നു. രോഗ ലക്ഷണങ്ങളുമുണ്ടായിരുന്നില്ലെന്നും ക്ലബ് അധികൃതർ വ്യക്തമാക്കി.

പതിവായുള്ള കൊവിഡ് 19 ടെസ്റ്റിനിടെയാണ് പാർമയിലെ രണ്ട് താരങ്ങൾക്ക് വൈറസ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. നേരത്തെ ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗുസെപ്പെ കോന്തെ സീരി എയിലെ ടീം അംഗങ്ങൾക്ക് ഒന്നിച്ച് പരിശീലനം നടത്താന്‍ അനുമതി നല്‍കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.