ടൂറിന്‍: പൊര്‍ച്ചുഗീസ് സൂപ്പര്‍ ഫോര്‍വേഡ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സീസണ്‍ അവസാനം യുവന്‍റസ് വിടും. സൂചനകള്‍ ശക്തമാക്കി ടൂറിനിലെ വീട്ടില്‍ നിന്നും റൊണാള്‍ഡോയുടെ ഏഴ് സൂപ്പര്‍ കാറുകള്‍ കാര്‍ഗോ കമ്പിനിയുടെ വാഹനത്തിലേക്ക് മാറ്റി. ഇന്നലെ രാത്രിയാണ് സംഭവം. 17 മില്യണ്‍ പൗണ്ടിന്‍റെ കാറുകളാണ് യുവന്‍റസിന്‍റെ സൂപ്പര്‍ താരത്തിന്‍റെ ഗാരേജിലുള്ളത്.
-
🚨🚨 Cristiano Ronaldo's cars are being loaded by a portugese moving company for transport in the middle of the night, the same way they have arrived in Turin 3 years ago. pic.twitter.com/EupGjQkrVW
— Everything Cristiano (@EverythingCR7_) May 17, 2021 " class="align-text-top noRightClick twitterSection" data="
">🚨🚨 Cristiano Ronaldo's cars are being loaded by a portugese moving company for transport in the middle of the night, the same way they have arrived in Turin 3 years ago. pic.twitter.com/EupGjQkrVW
— Everything Cristiano (@EverythingCR7_) May 17, 2021🚨🚨 Cristiano Ronaldo's cars are being loaded by a portugese moving company for transport in the middle of the night, the same way they have arrived in Turin 3 years ago. pic.twitter.com/EupGjQkrVW
— Everything Cristiano (@EverythingCR7_) May 17, 2021
നേരത്തെ റയല്‍ മാഡ്രിഡില്‍ നിന്നും 2018ല്‍ റോണോ യുവന്‍റസിലേക്ക് ചേക്കേറിയപ്പോഴും കാറുകള്‍ ഇത്തരത്തില്‍ കാര്‍ഗോ കമ്പിനിയാണ് പുതിയ വീട്ടിലേക്ക് എത്തിച്ചത്. സീസണില്‍ യുവന്‍റസിന് വേണ്ടി 36 ഗോളുകള്‍ അടിച്ചുകൂട്ടിയ പോര്‍ച്ചുഗീസ് സൂപ്പര്‍ ഫോര്‍വേഡിന് രണ്ട് മത്സരങ്ങളാണ് യുവന്‍റസിന് വേണ്ടി ശേഷിക്കുന്നത്. വ്യാഴാഴ്‌ച പുലര്‍ച്ചെ അറ്റ്‌ലാന്‍ഡക്കെതിരെ നടക്കുന്ന കോപ്പ ഇറ്റാലിയ ഫൈനലും ബൊലോഗ്നക്കെതിരായ സീരി എ പോരാട്ടവും.
ഇതിനകം യുവന്‍റസിന് വേണ്ടി 100 ഗോളുകളെന്ന നേട്ടം സ്വന്തമാക്കിയ റോണോ യൂറോപ്പിലെ മൂന്ന് പ്രമുഖ ലീഗുകളില്‍ 100ല്‍ അധികം ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോഡും സ്വന്തം പേരില്‍ കുറിച്ചു. റയല്‍ മാഡ്രിഡില്‍ നിന്നും യുവന്‍റസിലെത്തിയ റോണോ കഴിഞ്ഞ രണ്ട് സീസണുകളില്‍ യുവന്‍റസിന് സീരി എ കിരീടം ഉള്‍പ്പെടെ നേടിക്കൊടുത്തപ്പോള്‍ ഈ സീസണ്‍ നിരാശാ ജനകമായിരുന്നു. ചാമ്പ്യന്‍സ് ലീഗിലെയും സീരി എയിലേയും കിരീട പോരാട്ടങ്ങളില്‍ നിന്നും ഇറ്റാലിയന്‍ കരുത്തര്‍ ഇതിനകം പുറത്തായി.
കൂടുതല്‍ വായനക്ക്: കിരീട ജേതാക്കള്‍ക്ക് തിരിച്ചടി; ബ്രൈറ്റണ് മുന്നില്‍ മുട്ടുമടക്കി
യുവന്‍റസിന്‍റെ കുപ്പായം അഴിച്ചുവെക്കുന്ന റോണോക്ക് മുന്നില്‍ മൂന്ന് സാധ്യതകളാണുള്ളത്. സര്‍ അലക്‌സ് ഫെര്‍ഗൂസണ്‍ സൂപ്പര്‍ താരമായി വളര്‍ത്തിയെടുത്ത മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ഫ്രഞ്ച് കരുത്തരായ പിഎസ്‌ജി, ആദ്യകാല ക്ലബായ സ്‌പോര്‍ട്ടിങ് ലിസ്‌ബണ്‍ എന്നിവ. എന്നാല്‍ സ്‌പോര്‍ട്ടിങ്ങിലേക്കുള്ള തിരിച്ചുപോക്കുണ്ടാകില്ലെന്ന് റൊണാള്‍ഡോയുടെ മാനേജര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.