നൗ ക്യാമ്പ്: ബാഴ്‌സലോണയുടെ അര്‍ജന്‍റീനന്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോ ഫുട്‌ബോളില്‍ നിന്നും വിരമിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് 33കാരനായ താരം ബൂട്ടഴിച്ചത്. ബുധനാഴ്ച നൗ ക്യാമ്പില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അഗ്യൂറോയുടെ വിരമിക്കല്‍ പ്രഖ്യാപനം.
നിറകണ്ണുകളോടെയാണ് താരം തന്‍റെ തീരുമാനം അറിയിച്ചത്. ഫുട്‌ബോള്‍ മതിയാക്കുകയെന്നത് തന്നെ സംബന്ധിച്ച് പ്രയാസപ്പെട്ട കാര്യമാണെന്നും എന്നാല്‍ തന്നെ ചികിത്സിച്ച മെഡിക്കല്‍ സ്റ്റാഫിന്‍റെ നിര്‍ദേശപ്രകാരമാണ് തീരുമാനമെന്നും അഗ്യൂറോ വ്യക്തമാക്കി.
-
"It's a very difficult moment ... it's for my health."
— FC Barcelona (@FCBarcelona) December 15, 2021 " class="align-text-top noRightClick twitterSection" data="
— @aguerosergiokun pic.twitter.com/DYBjqqSQf2
">"It's a very difficult moment ... it's for my health."
— FC Barcelona (@FCBarcelona) December 15, 2021
— @aguerosergiokun pic.twitter.com/DYBjqqSQf2"It's a very difficult moment ... it's for my health."
— FC Barcelona (@FCBarcelona) December 15, 2021
— @aguerosergiokun pic.twitter.com/DYBjqqSQf2
ഈ സീസണിന്‍റെ തുടക്കത്തിലാണ് അഗ്യൂറോ ബാഴ്‌സയിലെത്തുന്നത്. ബാഴ്‌സയ്‌ക്കായി അഞ്ച് മത്സരങ്ങളിലാണ് താരം കളത്തിലിറങ്ങിയത്. കഴിഞ്ഞ ഒക്‌ടോബറില്‍ അലാവെസിനെതിരായ മത്സരത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അഗ്യൂറോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ വിദഗ്‌ദ പരിശോധനയിലാണ് ഹൃദ്രോഗം സ്ഥിരീകരിക്കുന്നത്.
2003ല്‍ അർജന്‍റീനിയൻ ക്ലബ്ബായ ഇൻഡിപെൻഡെന്‍റയിലൂടെയാണ് അഗ്യൂറോ കരിയർ ആരംഭിച്ചത്. 2006ല്‍ അത്‌ലറ്റിക്കോ മാഡ്രിഡിലെത്തി. അത്‌ലറ്റിക്കോയൊടൊപ്പം യൂറോപ്പ ലീഗ് കപ്പും യുവേഫ സൂപ്പര്‍ കപ്പും അഗ്യൂറോ നേടിയിട്ടുണ്ട്. തുടര്‍ന്ന് 2011ലാണ് താരത്തെ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കുന്നത്.
മാഞ്ചസ്റ്റര്‍ സിറ്റിയിലെ പത്ത് വര്‍ഷമാണ് അഗ്യൂറോയുടെ കരിയറിലെ സുവര്‍ണ കാലമായി വിലയിരുത്തപ്പെടുന്നത്. 390 മത്സരങ്ങളില്‍ സിറ്റിക്കായി കളത്തിലിറങ്ങിയ താരം 260 ഗോളുകള്‍ അടിച്ച് കൂട്ടിയിട്ടുണ്ട്.
ടീമിന്‍റെ ആദ്യ പ്രീമിയര്‍ ലീഗ് കിരീടമുള്‍പ്പെടെ അഞ്ച് പ്രീമിയര്‍ ലീഗ് കിരീടനേട്ടത്തില്‍ പ്രധാന പങ്കാണ് അഗ്യൂറോ വഹിച്ചത്. ആറ് ലീഗ് കപ്പ് ട്രോഫിയും ഒരു എഫ്എ കപ്പ് കിരീടവും ക്ലബിനൊപ്പം താരം നേടിയിട്ടുണ്ട്. അര്‍ജന്‍റീനയ്‌ക്കായി 101 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ അഗ്യൂറോ 41 ഗോളുകളാണ് നേടിയിട്ടുള്ളത്.