ETV Bharat / sports

ഐഎസ്‌എല്ലില്‍ ഇനി സെമി പോരാട്ടങ്ങള്‍; നാളെ മുംബൈയും ഗോവയും നേര്‍ക്കുനേര്‍ - മുംബൈക്ക് ജയം വാര്‍ത്ത

ഐഎസ്‌എല്‍ ടേബിള്‍ ടോപ്പേഴ്‌സായ മുബൈ എഫ്‌സി കന്നി കിരീടം ലക്ഷ്യമിട്ടാണ് ഗോവയെ നേരിടാന്‍ എത്തുന്നത്

isl semi finals update  mumbai win news  goa win news  ഐഎസ്‌എല്‍ സെമി ഫൈനല്‍ അപ്പ്‌ഡേറ്റ്  മുംബൈക്ക് ജയം വാര്‍ത്ത  ഗോവക്ക് ജയം വാര്‍ത്ത
ഐഎസ്‌എല്‍
author img

By

Published : Mar 4, 2021, 5:57 PM IST

വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പ്ലേ ഓഫ്‌ മത്സരങ്ങള്‍ക്ക് നാളെ തുടക്കമാകും. ആദ്യ മത്സരത്തില്‍ എഫ്‌സി ഗോവ കരുത്തരായ മുംബൈ സിറ്റി എഫ്‌സിയെ നേരിടും. രാത്രി 7.30ന് ഗോവ ഫത്തോര്‍ഡാ സ്റ്റേഡിയത്തിലാണ് മത്സരം. ഗോവയുടെ മുന്‍ പരിശീലകന്‍ സെര്‍ജിയോ ലൊബേറയുടെ തന്ത്രങ്ങളാണ് കിരീട പോരാട്ടത്തില്‍ മുംബൈക്ക് കരുത്താകുന്നത്.

ആദ്യ കിരീടം ലക്ഷ്യമിടുന്ന മുംബൈ ലീഗ് റൗണ്ടില്‍ ഒന്നാം സ്ഥാനക്കാരായാണ് സെമിയിലേക്ക് മുന്നേറിയത്. ലീഗ് തലത്തില്‍ 20 കളിയില്‍ 12 ജയവും നാല് തോല്‍വിയും നാല് സമനിലയുമടക്കം 40 പോയിന്‍റുമായാണ് മുംബൈ ഒന്നാമതെത്തിയത്. പോയിന്‍റ് പട്ടികയില്‍ ഒപ്പത്തിനൊപ്പം നിന്ന എടികെ മോഹന്‍ബഗാനെ ഗോള്‍ ശരാശരിയില്‍ പിന്നിലാക്കിയാണ് മുംബൈ ടോബിള്‍ ടോപ്പേഴ്‌സായത്. ഇതോടെ എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് യോഗ്യതയും മുംബൈ സ്വന്തമാക്കി. സീസണില്‍ 35 ഗോള്‍ നേടിയ മുംബൈ 18 ഗോള്‍ മാത്രമാണ് വഴങ്ങിയത്. ആഡം ലേ ഫോന്‍ഡ്രേ, ബാര്‍ത്തലോമിയോ ഒഗ്ബച്ചെ എന്നിവരാണ് മുംബൈയുടെ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഗോളിയും നായകനുമായ അമരീന്ദര്‍ സിങും മികച്ച ഫോമിലാണ്. സീസണില്‍ ഇതേവരെ 51 സേവുകളാണ് അമരീന്ദര്‍ സിങ്ങിന്‍റെ പേരിലുള്ളത്.

മറുഭാഗത്ത് മുംബൈയെ നേരിടാന്‍ എത്തുമ്പോള്‍ സീസണില്‍ ഇതേവരെ 13 ഗോളുകള്‍ സ്വന്തമാക്കിയ ഇഗോര്‍ അംഗുലോയിലാണ് ഗോവയുടെ പ്രതീക്ഷ. ലീഗ് തലത്തിലെ അവസാന മത്സരത്തില്‍ ഹൈദരാബാദിനെതിരായ പോരാട്ടത്തിനൊടുവിലാണ് ഗോവ പ്ലേ ഓഫ്‌ യോഗ്യത നേടിയത്. 31 പോയിന്‍റുള്ള ഗോവ നാലാം സ്ഥാനക്കാരായാണ് പ്ലേ ഓഫിലേക്ക് പ്രവേശിച്ചത്. സീസണില്‍ ആകെ 33 ഗോള്‍ നേടിയ ഗോവ 23 ഗോളുകള്‍ വഴങ്ങി.

ഇരു പാദങ്ങളിലായാണ് സെമി ഫൈനല്‍ പോരാട്ടങ്ങള്‍. മുംബൈയും ഗോവയും തമ്മിലുള്ള രണ്ടാം പാദ സെമി ഫൈനലില്‍ ഈ മാസം എട്ടിന് നടക്കും. മറ്റ് രണ്ട് സെമി ഫൈനലിസ്റ്റുകളായ എടികെ മോഹന്‍ ബഗാനും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ഈ മാസം ആറിന് നടക്കുന്ന ആദ്യപാദ മത്സരത്തില്‍ നേര്‍ക്കുനേര്‍ വരും. രണ്ടാം പാദ മത്സരം മാര്‍ച്ച് ഒമ്പതിനാണ്. കലാശപ്പോര് 13നും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.